Lifestyle

ഇന്ത്യ അതിവേഗം വളരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും വാഹന വിപണി പ്രതിസന്ധിയില്‍; മോദിയില്‍ തിളങ്ങുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യം വിഴുങ്ങുമ്പോള്‍ കാര്യങ്ങളുടെ പോക്ക് കണ്ടോ

മാന്ദ്യം എല്ലാ മേഖലയിലേക്കും ഇപ്പോള്‍ ശക്തമായി പടരുകയാണ്.  ഇത് മൂലം ഡിസംബറില്‍  രാജ്യത്തെ വാഹന വില്‍പ്പന ഡിസംബറില്‍ കൂപ്പുകുത്തി.  കാര്‍ വില്‍പ്പനയില്‍ ഡിസംബറില്‍  8.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.  ഡിസംബറില്‍ കാര്‍ വില്‍പ്പന 8.4 ശതമാനവും ഇരുചക്രവാഹന വില്‍പ്പന 16.6 ശതമാനവും ഇടിഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സ് (SIAM) ആണ് ഇക്കാര്യം വെളുപ്പെടുത്തിയത്.  അതേസമയം ഡിസംബറിലെ വാഹന ഉത്പ്പാദനത്തില്‍ 12.5  ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമബാല്‍ മാനുഫാചറേഴ്‌സിന്റെ (SIAM) റിപ്പോര്‍ട്ടനുസരിച്ച് 2019ല്‍ പാസഞ്ചര്‍ വാഹനവില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.75  ശതമനമാണ് ഇടിവ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം 33,94,790 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റതെങ്കില്‍ 2019ല്‍ 29,62,052 വാഹനങ്ങളേ വില്‍ക്കാനായുള്ളു. ഡിസംബറിലും വിപണി തിരിച്ചുകയറുന്നതിന്റെ ലക്ഷണങ്ങളുണ്ടായില്ലെന്ന് വ്യക്തം. ഡൊമസ്റ്റിക് കാറുകളുടെ വില്‍പ്പന ഡിസംബര്‍ 2018നെ അപേക്ഷിച്ച് 2019 ഡിസംബറില്‍ 12.01 ശതമാനം കുറഞ്ഞു. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയാകട്ടെ ഇതേ കാലയളവില്‍ 13.08 ശതമാനമാണ് കുറഞ്ഞത്. 

ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയാകട്ടെ ഡിസംബറില്‍ 16.6 ശതമാനം ഇടിവുണ്ടാക്കി.  മുന്‍ വര്‍ഷം ഡിസംബറിലെ വില്‍പ്പനയായ 12,59,007 യൂണിറ്റില്‍ നിന്ന് 2019 ഡിസംബര്‍ മാസം വില്‍പ്പന 10,50,038 ലേക്കെത്തിയെന്നാണ് കണക്കുകള്‍ വഴി വ്യക്തമാക്കുന്നത്.  മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന 12.01  ശതമാനമായി കുറയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം മാന്ദ്യം പടര്‍ന്നതോടെ നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പദനം വെട്ടിക്കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടമാണ് ഡിസംബറില്‍ വാഹന വില്‍പ്പന ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Author

Related Articles