Lifestyle

വാഹന വില്‍പ്പനയില്‍ ജൂണ്‍ മാസത്തില്‍ 5.4 ശതമാനം ഇടിവ്; കമ്പനികളുടെ വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചു പൂട്ടിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പനയില്‍ വലിയ സമ്മര്‍ദ്ദങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് വിപണി രംഗത്ത് പ്രതീക്ഷിച്ച രീതിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. വ്യ്ാവസായിക മേഖലയില്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവും, എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടവുമാണ് വാഹന വില്‍പ്പനാ രംഗത്ത് തുടര്‍ച്ചായായി ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ 5.4 ശതമാനം ഇടിവാണ് വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വാഹന റജിസ്‌ട്രേഷനിലടക്കം കഴിഞ്ഞ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. 

വാണിജ്യ വാഹന വില്‍പ്പനയിലും, പാസഞ്ചര്‍ വാഹന വില്‍പ്പനയിലും വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ് സംഭിച്ചതായി ആട്ടോമബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ (എഫ്ഡിഎ), എന്നിവര്‍ വ്യക്തമാക്കുന്നുണ്ട്. കൊമേഴ്ഷ്യല്‍ വാഹന വില്‍പ്പനയില്‍ 19.3 ശതമാനം ഇടിവാണ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിിട്ടുള്ളത്. ആഭ്യന്തര വാഹന വില്‍പ്പനയില്‍ ആകെ രേഖപ്പെടുത്തിയ ഇടിവ് 17.54 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

വാഹന വില്‍പ്പനയിലെ സമ്മര്‍ദ്ദം മൂലം പല കമ്പനികളുടെയും വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടിയേക്കുമെന്ന് സൂചനയുണ്ട്. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. 

അതേസമയം മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 21 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി ബോഡി ഓഫ്  സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 20.55 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,3934 യൂണിറ്റിലെത്തി. കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 10.02 ശെതമാനം ഇടിവ് രേഖപ്പെടുത്തി 68,847 യൂണിറ്റിലേക്കതത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇരു ചക്ര വാഹനങ്ങളുടെ  വില്‍പ്പനയില്‍ മെയ്മാസം 6.73 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

 

Author

Related Articles