Lifestyle

ജീപ്പ് കോമ്പസ് വാങ്ങാം; 1.6 ലക്ഷം വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനി

യുഎസ് കമ്പനി ജീപ്പിന്റെ പുതിയ പതിപ്പായ കോമ്പസ് സ്വന്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്. കോമ്പസിന്റെ വിവിധ പതിപ്പുകള്‍ക്ക് വിവിധ ആനുകൂല്യങ്ങളും ഓഫറുകളുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. പെട്രോള്‍ വേരിയന്റിനേക്കാള്‍ ഡീസല്‍ വേരിയന്റിനാണ് ഓഫറുകള്‍ കൂടുതലും നല്‍കിയിരിക്കുന്നത്. എന്‍ട്രി-ലെവല്‍ സ്‌പോര്‍ട്‌സ് 4*2 ഡീസല്‍ മോഡലിന് 1.6 ലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ചു. പെട്രോള്‍ വേരിയന്റിന് 70,000 രൂപയാണ് ഓഫര്‍ . സ്‌പോര്‍ട്‌സ് പ്ലസ് ഡീസല്‍ പതിപ്പില്‍ 1.1 ലക്ഷം രൂപയും പെട്രോള്‍ വേരിയന്റിന് അമ്പതിനായിരം രൂപയും ആനുകൂല്യം ലഭിക്കും.

കൂടാതെ കോമ്പസ് ലിമിറ്റഡ് പ്ലസ് ,ലിമിറ്റഡ് പ്ലസ് 4*4 തുടങ്ങിയമ മോഡലുകള്‍ക്കൊന്നും കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല.ഉടന്‍ കോമ്പസിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.2017ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ജീപ്പ ്‌കോമ്പസിന് വന്‍ സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചത്. 2020ല്‍ ബിഎസ് 6 അനുസരിച്ചുള്ള  പതിപ്പ് വിപണിയിലെത്തിയേക്കും. കോമ്പസിന്റെ വകഭേദങ്ങള്‍ക്ക് 14.99 ലക്ഷം മുതല്‍ 26.8 ലക്ഷം വരെയാണ് എക്‌സഷോറൂം വില.

Author

Related Articles