Lifestyle

എഫ്സിഎ പുതിയ ജീപ്പ് കോംപസ് സ്പോര്‍ട്സ് പ്ലസ് വിപണിയിലിറക്കി; വില 15.99 ലക്ഷം രൂപ

എസ്.യു.വി ജീപ്പ് കോംപസിന്റെ 'സ്‌പോര്‍ട്‌സ് പ്ലസ്സിനെ എഫ്‌സിഎ ഇന്ത്യ വ്യാഴാഴ്ച അവതരിപ്പിച്ചു. 15.99 ലക്ഷം രൂപ (ഡല്‍ഹി എക്‌സ് ഷോറൂം). പുതിയ ജീപ്പ് കോംപസ് സ്‌പോര്‍ട്‌സ് പ്ലസ് വരുന്നത് സ്റ്റാന്‍ഡേര്‍ഡ് ആയി പുതിയ  സവിശേഷതകളോട് കൂടിയാണ്. 

16 ഇഞ്ച് സ്‌പോര്‍ട്ടി അലോയ് വീലുകള്‍, ഡ്യുവല്‍-സോണ്‍ ഓട്ടോ എയര്‍ കണ്ടീഷനിംഗ് (ക്ലൈമറ്റ് കണ്‍ട്രോള്‍), റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, കറുത്ത റൂഫ് റെയ്ല്‍സ് തുടങ്ങിയവയെല്ലാം കമ്പനി അവകാശപ്പെടുന്നു. ഈ സവിശേഷതകളും കൂടാതെ 21 മറ്റ് പ്രധാന സവിശേഷതകളുമുണ്ട്. ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, നാല് ചക്രങ്ങളിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍, ഫ്രീക്കന്‍സി സെലക്ടീവ് ടാംപിങ്, തുടങ്ങിയവയെല്ലാം അതില്‍പ്പെടുന്നതാണ്.

Author

Related Articles