Lifestyle

റെനോ-എഫ്‌സിഎ ലയനം നടക്കില്ല; ഇരുവിഭാഗം കമ്പനികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി ലയിക്കാനുള്ള നീക്കം ഫിയാറ്റ് ക്ലിസര്‍ ആട്ടോമൊബൈല്‍സ് (എഫ്‌സിഎ) കമ്പനി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇപ്പോള്‍ ഇരുവിഭാഗം കമ്പനികളിലും ഉടലെടുത്തത്. ലയനം വൈകിപ്പിക്കാനുള്ള പ്രധാന നിര്‍ദേശം ഫ്രഞ്ച് സര്‍ക്കാര്‍ റെനോയ്ക്ക് നല്‍കിയെന്നാണ് വിവരം. അതേസമയം ഫിയറ്റ് ക്ലിസറുമായയുള്ള ലയനത്തിലൂടെ റെനോ ലക്ഷ്യം വെച്ചത് നിസ്സാന്റെ സഹകരണമായിരുന്നു. ഈ ബിസിനസ് തന്ത്രത്തെ ഫിയാറ്റ് പ്രതിരോധിച്ചതുകൊണ്ടാണ് ഇപ്പോള്‍ ലയനത്തിന്റെ എല്ലാ സാധ്യതകളും കെട്ടുപോയത്. 

ഇരു വിഭാഗം കമ്പനികളുടെ ലയനം നടന്നാല്‍ ലോകത്തെ ഏറ്റവും വലിയ ഭീമന്‍ കമ്പനിയായി ഒരുപക്ഷേ റെനോ മാറുമായിരുന്നു. ഫ്രഞ്ച് സര്‍ക്കാറിന്റെ താത്പര്യമടക്കം ഫിയറ്റ് ക്ലിസറിനെ ചൊടിപ്പിച്ചെന്നാണ് വിവരം. റെനോയുടെ 15 ശതമാനത്തോളം ഓഹരിയില്‍ പങ്കാളികളായിട്ടുള്ളത് ഫ്രഞ്ച് സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നിസ്സാന്റെ സഹകരണം ലഭിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ അതിയായ താത്പര്യം പ്രകടിപ്പിച്ചെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ ലയനത്തിന് യാതൊരു സാധ്യതയും നല്‍കാതെയാണ് ഫിയറ്റ് ക്ലിസര്‍ മുന്നോട്ടുപോകുന്നത്. ലയനത്തെ പിന്തുണക്കാന്‍ നിസ്സാനോട് ഫ്രഞ്ച്  സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങളോട് നിസ്സാന്‍ വിട്ടു നില്‍ക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

 

Author

Related Articles