Lifestyle

വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഫോര്‍ഡും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും സഖ്യം; ഒരുമിക്കുന്നതിനായി ഉടന്‍ ചര്‍ച്ചയുണ്ടാകും

ന്യൂഡല്‍ഹി: അമരിക്കയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും, ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുവിഭാഗം കമ്പനി അധികൃതരും അടുത്തയാഴ്ച്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് വിവരം. ഇരുവിഭാഗവും ഒരുമിക്കുനന്നതോടെ വാഹന വിപണിയില്‍ നേട്ടം കൊയ്യാനാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. രണ്ട് എസ്‌യുവകളുടെ നിര്‍മ്മാണത്തിന് ഫോര്‍ഡും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും സഹകരിക്കുന്നതിന് നേരത്തെ കരാറിലൊപ്പിട്ടതാണ്. 

മാത്രമല്ല എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുന്നതായി കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെയാണ് ഫോര്‍ഡിന് ഇടമില്ലാത്ത നഗരങ്ങളില്‍ ഇക്കോസ്‌പോര്‍ട്ട് കോംപാക്റ്റ് എസ്യുവും ഇപ്പോഴും ഇതുവഴിയാണ് വിറ്റഴിക്കുന്നത്. 

അതേസമയം ഫോര്‍ഡ് മഹീന്ദ്ര സംയുക്ത സംരഭം ഫിഗോ ആസ്പയര്‍ കോംപാക്റ്റ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് ഉടന്‍ വിപണിയിലേക്കെത്തുമെന്നാണ് വിവരം. ഈ സഹകരണം വൈദ്യുതീകരണത്തിനായി ഫോര്‍ഡിന്റെ കെഎ പ്ലാാറ്റ്‌ഫോം ഉപയോഗിക്കാന്‍ മഹീന്ദ്രക്ക് സാധ്യമാകുമെന്നാണ് വിവരം. ഇരുവിഭാഗം കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ മഹീന്ദ്ര വ്യക്തമാക്കിയതാണ്. ഇലക്ടിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനും, വാഹന നിര്‍മ്മാണ രംഗത്ത് പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിനും ഇരുവിഭാഗം കമ്പനി അധികൃതരും യോജിച്ച് പ്രവര്‍ത്തിക്കും. എഞ്ചിന്‍ നിര്‍മ്മാണത്തിലൂന്നിയ സഹകരണമാകും ഇരുവിഭാഗം കമ്പനികളുമുണ്ടാക്കുകയെന്ന റിപ്പോര്‍ട്ടുകളുണ്ട്. 

Author

Related Articles