Lifestyle

ഏഴായിരം ജീവനക്കാരെ ഫോര്‍ഡ് മോട്ടോര്‍സ് ഒറ്റയടിക്ക് പിരിച്ചുവിട്ടേക്കും

ഫോര്‍ഡ് മോട്ടോര്‍സില്‍ നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫോര്‍ഡ് ഇപ്പോള്‍ 7,000 ജീവനക്കാരെയാണ്  പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കമ്പനിക്ക് മേലിലുള്ള ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കമ്പനിയില്‍ ആകെ വരുന്ന ജീവനക്കാരില്‍ 10 ശതമാനം പേരെയാണ് പിരിച്ചുവിടുകയെന്നാണ് സൂചന. 

അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ ദിവസമാണ് കമ്പനി പിരിച്ചുവിടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ കാരണങ്ങളെ പറ്റി കമ്പനി യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ പുതിയ തീരുമാനം അന്താരാഷ്ട്ര ബിസനസ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

 

Author

Related Articles