വോഡഫോണ്‍- ഐഡിയയുടെ അവകാശ ഓഹരിയില്‍ വിദേശ നിക്ഷേപകര്‍ 18,000 കോടിയുടെ നിക്ഷേപം നടത്തും
വോഡാഫോണ്‍ ഐഡിയയുടെ അവകാശ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ 18,000 കോടി രൂപ മുതല്‍മുടക്കാനാണ് സാധ്യത. പ്രൊമോട്ടര്‍ വോഡാഫോണ്‍ ഗ്രൂപ്പിലെ പ്രധാന പങ്കും ഇതില്‍ ഉള്‍പ്പെടുന്നതായിരിക്കും. ഏപ്രില്‍ പത്തിന് 25,000 കോടിയുടെ റൈറ്റ്‌സ് ഇഷ്യു പുറത്തിറക്കും. അവകാശ ഓഹരി വഴി 25,000 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിരുന്നു. അവകാശ ഓഹരികളിലെ 18,000 കോടി രൂപ വിദേശ ഉറവിടങ്ങളില്‍ നിന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5000 കോടിക്ക് മുകളിലുള്ള വിദേശ ഫണ്ടിന് കാബിനറ്റ് അംഗീകാരം ആവശ്യമാണ്. ഫെബ്രുവരി 28 ന് കാബിനറ്റ് കമ്പനിയെ എഫ്ഡിഐ അനുവദിച്ചിരുന്നു. വോഡാഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും ചേര്‍ന്ന് 7,250 കോടി മുതല്‍ 11,000 കോടി രൂപ വരെ സംഭാവന ചെയ്യാന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. അവകാശ ഓഹരിയുടെ ഭാഗമായി 18,250 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
വോഡാഫോണ്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ഫണ്ടിംഗും റൈറ്റ്‌സ് ഇഷ്യുവില്‍ വിദേശ നിക്ഷേപമായി കണക്കാക്കപ്പെടുമ്പോള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പും വിദേശ സ്ഥാപനങ്ങളില്‍ നിന്ന് പണം വിനിയോഗിക്കാന്‍ സാധ്യതയുണ്ട്. വൊഡാഫോണ്‍ ഐഡിയയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ മാര്‍ച്ച് 20 ന് 25,000 കോടി രൂപയുടെ റിയല്‍ ഇഷ്യു പ്രഖ്യാപിച്ചു. 12.50 രൂപ വിലയുള്ള ഓഹരി വിഹിതം, നിലവിലുള്ള മാര്‍ക്കറ്റ് നിരക്കില്‍ 61 ശതമാനം ഇളവുണ്ട്.
ഗവേഷണ പ്രകാരം, മൂലധന സമാഹരണത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം കമ്പനിക്ക് അനുകൂലമായിരിക്കും, കാരണം ബാലന്‍സ് ഷീറ്റിനെ ശക്തിപ്പെടുത്താം, അപകട സാധ്യതകള്‍ നീക്കംചെയ്യാനും നെറ്റ്വര്‍ക്ക് ശേഷിയും പരിരക്ഷയും വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള മൊബൈല്‍ സേവനദാതാക്കളാണ് വൊഡാഫോണ്‍ ഐഡിയ. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ പ്രമുഖ ടെലോകം ഓപ്പറേറ്ററായ ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണും ലയിച്ച് ഒരു കമ്പനിയായത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം