Lifestyle

ഇന്ത്യയുടെ മ്യൂസിക് സ്ട്രീമിങ് രംഗത്ത് മുന്‍നിരയിലെത്തി ഗാന ആപ്പ്

സ്‌പോട്ടിഫൈ, യൂട്യൂബ് സംഗീതം എന്നിവ പോലുള്ള ആഗോള വന്‍വിജയങ്ങള്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവരുടെ പ്രവേശനം ഉണ്ടാക്കിയിട്ടും ടൈംസ് ഇന്റര്‍നെറ്റ് ഉടമസ്ഥതയിലുള്ള സംഗീത സ്ട്രീമിംഗ് സേവനമായ ഗാന മ്യൂസിക്ക് ലീഡര്‍ ബോര്‍ഡിലെ സ്ഥാനം നിലനിര്‍ത്തി. ഗാനയില്‍ ഫെബ്രുവരിയില്‍ പ്രതിമാസം 80 ദശലക്ഷം സജീവ ഉപയോക്താക്കളാണ് സേവനം നടത്തിയത്. 150 മില്യണ്‍ ഉപയോക്താക്കളാണ് ഗാനയുടെ സേവനം നടത്താറുള്ളത്. ഗാന സര്‍വ്വീസില്‍ എല്ലാ തരത്തിലുമുള്ള 2.7 ബില്ല്യണ്‍ മ്യൂസിക്ക് സേവനങ്ങളുമുണ്ട്. ബോളിവുഡ്, നോണ്‍ ഫിലിം, റീജിയന്‍, ഇംഗ്ലീഷ് മ്യൂസിക്. 100 ശതമാനം  പ്രതിവര്‍ഷ കുതിച്ചു ചാട്ടമാണ് ഗാന ഇതിലൂടെ നടത്തിയത്. 

ഇന്ത്യയില്‍ സംഗീത വ്യവസായിക മേഖലയില്‍ വളരെ വലിയ കുതിച്ചുചാട്ടമാണ് നടത്തു കൊണ്ടിരിക്കുന്നത്. ആഗോള മ്യൂസിക് സ്ട്രീമിങ് കമ്പനികളെല്ലാം ഇന്ത്യയില്‍ വലിയൊരു കുതിപ്പാണ് ഇതോടെ ലക്ഷ്യം വെക്കുന്നത്. ആപ്പിള്‍ മ്യൂസിക്, ജിയോ സെവന്‍, ആമസോണ്‍, ഗാനാ, ഗൂഗിള്‍, എന്നിവരെല്ലാം ഇന്ത്യന്‍ സംഗീത വ്യാവസായി വിനോദ മേഖലയിലെ വിപണി കീഴടക്കാനുള്ള പുതിയ സംവിധാനങ്ങള്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ്. 

വ്യക്തമായ ഭൂരിപക്ഷത്തോടെ ഗാന സ്ട്രീമിങ് സര്‍വ്വീസ്  ഇടം നേടിക്കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് അടുത്ത ഘട്ടത്തിലേക്ക് ഉല്‍പ്പന്നം കൈക്കൊള്ളുന്നതിലാണ് ഗാന ഇപ്പോള്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ വോയ്‌സ് അസിസ്റ്റന്റ് സര്‍വ്വീസ് വന്നതോടെ ഗാനയില്‍ സാങ്കേതികവിദ്യകളില്‍ കമ്പനിയുടെ നിക്ഷേപവും ലാഭിച്ചിട്ടുണ്ട്. സൈബര്‍ മീഡിയ റിസേര്‍ച്ച് (സിഎംആര്‍) നടത്തിയ സര്‍വ്വേയില്‍ ഗാനയുടെ സ്ഥാനം ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട സംഗീത സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണ്.

വര്‍ധിച്ചു വരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗമാണ് സ്്ട്രീമിങ് വ്യാവസായ മേഖലയില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ പോകുന്നതെന്നാണ് കമ്പനി അധികൃതര്‍ വിലയിരുത്തുന്നത്.  ഏറ്റവും പ്രിയപ്പെട്ട ആപ്പ് (25%) ആയി ഗാന ഉയര്‍ന്നു നില്‍ക്കുകയാണ്. തൊട്ടു പിന്നില്‍ ആപ്പിളിന്റെ മ്യൂസിക് (20%), യൂട്യൂബ്  (20%), എയര്‍ടെല്‍ ഉടമസ്ഥതയിലുള്ള വിന്‍ക് മ്യൂസിക്ക് (14%) എന്നിങ്ങനെയാണ് കണക്കുകള്‍. സംഗീത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ട് സംഗീതം കേള്‍ക്കുന്ന ഇന്ത്യക്കാരുടെ പ്രവണത വര്‍ദ്ധിച്ചുവരികയാണ്.

 

Author

Related Articles