രണ്ടാം വരവില്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍
ഗ്യാസ് അടിസ്ഥാന വൈദ്യുത പ്ലാന്റുകളുടെ പുനരുജ്ജീവനം, ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കല്‍ എന്നിവ എന്‍ഡിഎ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഊര്‍ജ്ജ മന്ത്രാലയം അടുത്ത 100 ദിവസങ്ങളില്‍ ഗ്യാസ് അടിസ്ഥാന വൈദ്യുതി പുനരുദ്ധാരണത്തിനായി സബ്‌സിഡി സംവിധാനത്തിന് അംഗീകാരം നേടുന്നതിന് കേന്ദ്രമന്ത്രിസഭയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യ 100 ദിവസങ്ങളില്‍ ഡല്‍ഹി, ഗുഡ്ഗാവ്, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇ-റിക്ഷയില്‍ ബാറ്ററി സ്വാപ്പിനും ചാര്‍ജിംഗ് സ്റ്റേഷനുകളും ദേശീയ തലസ്ഥാന മേഖലയില്‍ സ്ഥാപിക്കും. പവര്‍ പ്ലാന്‍്‌സുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജക്ഷമത കൈവരിക്കാന്‍ പൈലറ്റ് പ്രോജക്ടിന് ക്യാബിനറ്റ് അംഗീകാരം ആവശ്യപ്പെടും. വാതക അടിസ്ഥാന ഊര്‍ജ്ജ പ്ലാന്റുകള്‍ നിര്‍ദ്ദിഷ്ട സബ്‌സിഡി സ്‌കീം പ്രകാരം നിര്‍മിക്കുന്ന വൈദ്യുതി വില്‍ക്കാന്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം