Lifestyle

ചൈനീസ് ഇലക്ട്രോണിക്‌സ് ഭീമനായ വാവേയ്ക്ക നേരെ ഗൂഗിളിന്റെ കടിഞ്ഞാണ്‍; വാവേയുടെ ആന്‍ഡ്രോയിഡ് ലൈസന്‍ റദ്ദ് ചെയ്ത് ഗൂഗിളിന്റെ പുതിയ നീക്കം

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ വാവേ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാവേയുടെ ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു. അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ്  വാവേയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദ് ചെയ്ത്  പുതിയ നടപടി സ്വീകിരിച്ചിട്ടുള്ളത്. 

യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടതിന്റെ സാഹചര്യത്തിലാണ് ഗൂഗിള്‍ വാവേയ്ക്ക് നേരെ കടിഞ്ഞാണിട്ടത്. യുഎസ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഒരു കമ്പനിക്കും ചൈനീസ് ഇലക്ട്രോണിക് ഭീമനായ വാവേയുമായി ബിസിനസ് മേഖലകളില്‍ സഹകരണം ഉറപ്പാക്കാനാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ നല്‍കുന്നത്. ചൈനീസ് കമ്പനികള്‍ക്ക് നേരെ യുഎസ് അന്താരാഷ്ട്ര തലത്തില്‍ പുതിയ രൂപത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് വിവരം. 

 

Author

Related Articles