Lifestyle

ആപ്പിള്‍ ഫേസ് ഐഡി വിദ്യയെ കടത്തിവെട്ടാന്‍ ഗൂഗിള്‍; ത്രീഡി ഫേഷ്യല്‍ റെക്കഗിനീഷന് വിവരങ്ങള്‍ ശേഖരിക്കാന്‍ എഞ്ചിനീയര്‍ സംഘം; സെല്‍ഫി ചിത്രം നല്‍കുന്നവര്‍ക്ക് അഞ്ച് ഡോളറിന്റെ സമ്മാനവും

ഐടി വമ്പനായ ആപ്പിളിന്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറായിരുന്നു ആപ്പിള്‍ ഫേസ് ഐഡി. സാങ്കേതിക വിദ്യയിലൂടെ മുഖം തിരിച്ചറിയുന്ന ഫീച്ചര്‍ കൈയ്യടക്കിയിരുന്ന ആപ്പിളിനെ കടത്തിവെട്ടാനൊരുങ്ങുകയാണ് ഗൂഗിള്‍. സ്വന്തം ഫേസ് ഐഡി ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ട് ഗൂഗിളിന്റെ പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ് എല്‍ എന്നീ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കാനാണ് ഗൂഗിളിന്റെ നീക്കം. എന്നാല്‍ ഇതിന് വന്‍ കടമ്പകളാണ് കമ്പനിയ്ക്ക് കടക്കേണ്ടതുണ്ട്.

മുഖത്തിന്റെ ചിത്രം നല്‍കാന്‍ സാാധാരണക്കാരായ ആളുകള്‍ വിസ്സമ്മതിക്കുമെന്നിരിക്കേ അഞ്ചു ഡോളറിന്റെ സമ്മാന കൂപ്പണുകളും ഇപ്പോള്‍ കമ്പനി ഓഫര്‍ ചെയ്യുകയാണ്. ആളുകളുടെ മുഖത്തിന്റെ ചിത്രം അടക്കമുള്ള വിവരങ്ങള്‍ ഒട്ടനവധിയായി ശേഖരിച്ചാല്‍ മാത്രമേ 3ഡി ഫേഷ്യല്‍ റെക്കഗിനീഷ്യന്‍ സംവിധാനം വിപുലീകരിക്കുന്നതിനുള്ള ചുവടുവെപ്പുകള്‍ കമ്പനിയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനടക്കം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും. 

ഇതിനായി എഞ്ചിനീയറുമാരുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ തെരുവിലൂടെ ആളുകളെ സമീപിക്കുകയും അവരുടെ സെല്‍ഫി ചിത്രങ്ങള്‍ നല്‍കിയാല്‍ പകരമായി അഞ്ചു ഡോളര്‍ വില വരുന്ന സമ്മാനക്കൂപ്പണ്‍ നല്‍കുകയും ചെയ്യും. ആമസോണിന്റെയും സ്റ്റാര്‍ ബക്ക്‌സിന്റെയും സമ്മാനക്കൂപ്പണുകളാണ് കമ്പനി സെല്‍ഫിയ്ക്ക് പകരമായി നല്‍കുക. 

മുഖത്തെ 30,000ല്‍ അധികം ഡോട്ടുകള്‍ വരെ അതിവേഗം തിരിച്ചറിയാന്‍ ശേഷിയുള്ള ട്ര്യൂ ഡെപ്ത് സെന്‍സര്‍ ക്യാമറയാണ് ആപ്പിള്‍ ഐഫോണില്‍ ഉപയോഗിക്കുന്നത്. ഇരട്ടകളായ ആളുകളെ വെച്ച് വരെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമങ്ങളെ സ്മാര്‍ട്ടായി പൊളിച്ചടുക്കി എന്ന് കേള്‍ക്കുമ്പോഴേ ഫേസ് ഐഡിയുടെ മിടുക്ക് മനസിലാകും.

Author

Related Articles