Lifestyle

2000ത്തിനു മുമ്പുള്ള പഴയ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ നികുതി ചുമത്തപ്പെടും

2000ത്തിനു മുമ്പുള്ള പഴയ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ നികുതി ചുമത്തപ്പെടും. പ്രധാനമായിട്ടും വാണിജ്യാടിസ്ഥാനത്തിലുള്ളപഴയ വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തപ്പെടും. ഇത്തരം വാഹനങ്ങള്‍ നിരന്തരം ഫിറ്റ്‌നസ് പരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഡീസല്‍ / പെട്രോള്‍ വാഹനങ്ങള്‍ ആദ്യ തവണ രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്റെ പുതുക്കലിനും ഫീസ് 15-20 മടങ്ങ് വര്‍ധിക്കും. പഴയ മലിനീകരണ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ബ്ലൂപ്രിന്റ് തയ്യാറാക്കിയ ചില ഇടപെടലുകള്‍ ഇവയാണ്.

പുതിയ പഠനമനുസരിച്ച് പഴയ വാഹനങ്ങള്‍ 25 മടങ്ങ് കൂടുതല്‍ മലിനീകരണമാണ്. അടുത്ത മൂന്നു നാലു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തുടങ്ങുന്ന വൊളണ്ടറി സ്‌ക്രാപ്പിങ് സ്‌കീമില്‍ പഴയ വാണിജ്യവാഹനങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ വാഹനം വാങ്ങാന്‍ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള കാരറ്റ്, സ്റ്റിക്ക് പോളിസി എന്നിവ ഉണ്ടാകും.

 

 

News Desk
Author

Related Articles