Lifestyle

ഇന്ത്യയില്‍ നിന്ന് വാഹന ഘടകങ്ങള്‍ വാങ്ങാന്‍ പിഎസ്എ ഗ്രൂപ്പ്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കാളയ പിഎസ്എ ഗ്രൂപ്പ് 15,000 കോടി രൂപയുടെ വാഹന ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ആഗോള തലത്തില്‍ പിഎസ്എ ഗ്രൂപ്പ് 42  ബില്യണ്‍ യൂറോയുടെ വാഹന ഘടകങ്ങള്‍ വാങ്ങുന്നുണ്ട്. നിലവില്‍ അഞ്ച് ശതമാനത്തോളം വാഹന ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. പിഎസ്എ വാഹന ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതോടെ വിപണിയില്‍ പുതിയ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഏതെല്ലാം ഘടകങ്ങളാണ് ഇന്ത്യയില്‍ നിന്ന് വാങ്ങുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

എന്‍ജിനുകള്‍, ഗിയര്‍ ബോക്‌സ്, ഇലക്ട്രോണിക് പാര്‍ട്‌സ് എന്നിവയാണ് കമ്പനി ഇന്ത്യയില്‍ നിന്ന് സംഭരിക്കാന്‍ പോകുന്ന വാഹന ഘടകങ്ങളെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വാഹന ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പിഎസ്എ ഗ്രൂപ്പ്. ഇന്ത്യയില്‍ നിന്ന് 250 ഘടകങ്ങള്‍ വാങ്ങുമന്നൊണ് റിപ്പോര്‍ട്ട്. ഇന്ത്യയെ കൂടുതല്‍ പരിഗണിക്കുക എന്ന ലക്ഷ്യമാണ് കമ്പനി അധികൃതര്‍ക്ക് ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ചെന്നൈയില്‍ പുതിയ പര്‍ച്ചേസിങ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാനും കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നുണ്ട്.

 

Author

Related Articles