Lifestyle

വരുന്നു ബജാജ് ചേതകിന്റെ മറ്റൊരു പതിപ്പ്; ചേതകിന്റെ തിരുച്ചുവരവ് ഇലക്ട്രിക് മോഡലില്‍

ന്യൂഡല്‍ഹി: ബജാജ് ചേതക്ക് ഉടന്‍തന്നെ വിപണിയിലേക്ക് തിരിച്ചെത്തിയേക്കും. പുത്തന്‍ സ്റ്റൈലിലായിരിക്കും ബാജാജ് ചേതക്ക് വിപണി കേന്ദ്രങ്ങളിലേക്ക് ഇനി തിരിച്ചുവരിക. ഇന്ത്യന്‍ യുവാക്കളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച ഇരുചക്ര വാഹനമാണ് ബജാജ് ചേതക്. എന്നാല്‍ 34 വര്‍ഷം ബജാജ് വിപണിയി വന്‍ മുന്നേറ്റം നടത്തിയ ശേഷം അടുത്തിടെ കമ്പനി പിന്‍വലിച്ചത്. അങ്ങനെ 14 വര്‍ഷം പിന്നിട്ട ശേഷമാണ് ബജാജ് ചേതക് പുത്തന്‍ സ്റ്റൈലിലും രൂപത്തിലും വിപണിയിലേക്ക് തിരിച്ചെത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടറെന്ന പദവിയിലാണ് ബാജാജ് ചേതക് തിരിച്ചെത്താന്‍ പോകുന്നത്. 2020 ജനുവരിയില്‍ തന്നെ ചേതക് ബജാജിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ബാജാജ് ചേതകിന്റെ നിര്‍മ്മാണം ചകാന്‍ പ്ലാന്റില്‍ സെപ്റ്റംബര്‍ 25നാണ്  തുടങ്ങിയത്.  ലിഥിയം അയണ്‍ ബാറ്ററി അടക്കം നാല് കിലോവാട്ട് ഇലക്ട്രിക് മോട്ടറായിരിക്കും വാഹനത്തില്‍ പ്രധാനമായും ഉണ്ടാവുക. ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഉല്‍പ്പെടുത്തും.  റിവേഴ്‌സ് അസിസ്റ്റ് ഫീച്ചറുമായിരിക്കും ഇതില്‍ പ്രധാനമായും ഉള്‍ക്കൊള്ളിക്കുക.

ബജാജ് ചേതകിന്റെ തിരിച്ചുവരവ് ഇതിനകം തന്നെ വലിയ ചര്‍ച്ചായിരിക്കുകയാണ്. എന്നാല്‍ പ്രീമിയം വിഭാഗത്തിലേക്കാണ് ചേതക് ഇലക്ട്രിക് വാഹനത്തിന്റെ ആദ്യകടന്നുവരവ്. അതേസമയം ബജാജ് ചേതകിന്റെ വിലയുമായി ബന്ധപ്പെട്ട് കമ്പനി അധകൃതര്‍ യാതൊരു വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കുറഞ്ഞ വിലയാണ് ഉണ്ടാവുകയെന്ന് പറയാന്‍ സാധിക്കില്ല. കമ്പനി ആകര്‍ഷകമായ വില നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വാഹനത്തിന്റെ വില കമ്പനി ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നിശ്ചയിക്കാനാണ് സാധ്യത. 

Author

Related Articles