ഓഗസ്റ്റില്‍ മാത്രം നിരത്തിലിറങ്ങിയത് 2018 എം.ജി ഹെക്ടര്‍; ഇപ്പോഴത്തെ 28000 ബുക്കിങ്ങും സമയബന്ധിതമായി നിറവേറ്റുമെന്നും കമ്പനി; ഉത്പാദനം പ്രതിമാസം 3000 ആക്കും
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യവും മറ്റും വാഹന വിപണിയെ സാരമായി ബാധിച്ചിരിക്കുന്ന വേളയിലാണ് എം.ജി മോട്ടോര്‍ ഇന്ത്യയുടെ ഹെക്ടര്‍ മികച്ച വില്‍പനയാണ് നടത്തുന്നത് എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഓഗസ്റ്റില്‍ 2018 എണ്ണമാണ് ഡെലിവറി നടത്തിയത്. മാത്രമല്ല ഇപ്പോള്‍ 28000 ബുക്കിങ്ങുകള്‍ ബാക്കി കിടക്കുന്നുണ്ടെന്നും അത് സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. മാത്രമല്ല ഈ മാസം മുതല്‍ ബുക്കിങ് എന്നത് 3000 ആക്കുമെന്നും സൂചനയുണ്ട്. ഇതുവരെ ഉത്പാദനം 2000 ആയിരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള ഘടകനിര്‍മാതാക്കളുമായി ഇതിനാവശ്യമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഉല്‍പാദനം വര്‍ധിക്കുന്നതനുസരിച്ച് ഇക്കൊല്ലം തന്നെ ബുക്കിങ് പുനരാരംഭിക്കും. ജൂലൈയില്‍ 1508 എണ്ണമാണ് ഡെലിവറി നടത്തിയത്. ജൂണ്‍ അവസാനമാണ് എം.ജി ഹെക്ടറിനെ പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും അധികം ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. കുറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.
പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 143 പി എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം