Lifestyle

ആക്ടീവ ബിഎസ് VI 125 തിരിച്ച് വിളിച്ച് ഹോണ്ട

മുംബൈ: ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ സ്‌കൂട്ടറായ ആക്ടിവയുടെ ബിഎസ്-VI 125 പതിപ്പ് തിരിച്ചുവിളിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്. കൂളിംഗ് ഫാന്‍ കവറും ഓയില്‍ ഗേജും മാറ്റിസ്ഥാപിക്കാനായാണ് സ്‌കൂട്ടറിനെ കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കി അവരുടെ സ്‌കൂട്ടറിന് ഈ കംപ്ലയിന്റ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകും.

തുടര്‍ന്ന് ഇത് കണ്ടെത്തിയാല്‍ ആക്ടിവ ഉപഭോക്താക്കള്‍ക്ക് ഈ ഭാഗങ്ങള്‍ സൗജന്യമായി അടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പില്‍ നിന്നും പരിശോധിക്കാനും കംപ്ലയിന്റ് സ്ഥിരീകരിച്ചാല്‍ അവ സൗജന്യമായി മാറ്റിസ്ഥാപിക്കാമെന്നും കമ്പനി അറിയിച്ചു.വാഹനങ്ങളിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായുള്ള തിരിച്ചുവിളിക്കലുകള്‍ സാധാരണയായി പ്രഖ്യാപിക്കുമെങ്കിലും, ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി മാത്രമാണ് കമ്പനി ഇത് ഒരു സജീവ സേവന ക്യാമ്പയിനായി അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആക്ടിവയുടെ ബിഎസ്-VI 125 പതിപ്പ് വിപണിയില്‍ എത്തിയത്. പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്‌ക്കരണം ലഭിച്ച ഹോണ്ടയുടെ ആദ്യ ഉല്‍പ്പന്നം കൂടിയാണിത്. നിലവില്‍ മാന്യമായ വില്‍പ്പനയാണ് ആക്ടിവയിലൂടെ കമ്പനി രേഖപ്പെടുത്തുന്നത്. നവീകരിച്ച ആക്ടിവ 125 ഇതിനോടകം തന്നെ ഇന്ത്യയില്‍ 25,000 യൂണിറ്റ് വില്‍പ്പനയാണ് നേടിയിരിക്കുന്നത്.ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ വാഗ്ദാനം ചെയ്യുന്ന ബിഎസ്-VI കംപ്ലയിന്റ് 125 സിസി എഞ്ചിനാണ് പുതിയ ആക്ടിവക്ക് കരുത്തേകുന്നത്.

 

Author

Related Articles