Lifestyle

ആറ് മാസം കൊണ്ട് 80000 ബുക്കിങ്; ഹ്യൂണ്ടായ് വെന്യു വേറെ ലെവലാണ്...

വാഹനവിപണിയില്‍ മാന്ദ്യം പിടിമുറുക്കുമ്പോഴും പല ബ്രാന്റുകളും മുന്നേറ്റം തുടരുക തന്നെയാണ്. വിപണിയിലെ പ്രതിസന്ധികളെ എളുപ്പം അതിജീവിക്കുന്ന മോഡലുകളുടെ നിരയിലേക്ക് ഇത്തവണ ഒരു കൊറിയന്‍ ബ്രാന്റുമുണ്ട്. സബ് കോംപാക്ട് നിരയിലുള്ള ഹ്യൂണ്ടായ് വെന്യുവാണ് വിപണി പിടിച്ചത്. വിപണയിലെത്തി ആറ് മാസം കൊണ്ട് തന്നെ 80,000 യൂനിറ്റകളാണ് ആളുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

കുറച്ചുദിവസങ്ങള്‍ കൊണ്ട് തന്നെ മാരുതി വിറ്റാര ബ്രസ്സയെ തള്ളിയിട്ടാണ് വെന്യുവിന്റെ വില്‍പ്പന കുതിക്കുന്നത്. ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന മോഡലായി ഇത് മാറി. ഉപഭോക്താക്കളില്‍ പകുതിയിലധികം പേരും കമ്പനിയുടെ ബ്ലൂലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങള്‍ വാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നത്.പുതിയ ടെക്‌നോളജിയിലെത്തുന്ന വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി കമ്പനി പറയുന്നു. ആവശ്യക്കാര്‍ കൂടിയതോടെ വാഹനം ബബുക്ക് ചെയ്യുന്നവര്‍ മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വെന്യൂവിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഈ അവസ്ഥയില്ലെന്നും കമ്പനി അറിയിച്ചു.

1.0 ലിറ്റര്‍ എന്‍ജിന്‍ ഡ്യുവല്‍ ക്ലച്ച് മോഡലിന് 15 ആഴ്ച, മാനുവല്‍ മോഡലിന് എട്ട് ആഴ്ചയും, ഡീസല്‍ മോഡലിന് ആറ് ആഴ്ചയും, SX(O), SX എന്നിവയ്ക്ക് രണ്ട് ആഴ്ചയും ഡെലിവറി ടൈം വേണമെന്നും കമ്പനി വ്യക്തമാക്കി.വെന്യൂവിന് 13 വകഭേദങ്ങളുണ്ട്.

 

Author

Related Articles