Lifestyle

ഇലോണ്‍ മസ്‌ക് ഇറക്കിയ 25 ലക്ഷത്തിന്റെ ഇലക്ട്രിക് വാഹനത്തെ ഗൂഗിളില്‍ പരതി ഇന്ത്യാക്കാര്‍; ടെസ്‌ലയുടെ വാഹനങ്ങള്‍ ഇന്ത്യയിലിറക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മസ്‌കിനെ വലയ്ക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍

ലോകത്തെ മുന്‍നിര സംരംഭകരില്‍ പ്രമുഖനും എയ്‌റോനോട്ടിക്‌സ് പ്രൊഡക്ഷന് കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ സഹസ്ഥാപകനുമായ ഇലോണ്‍ മസ്‌കിന്റെ തന്ന ടെസ്‌ല കമ്പനിയെ കുറിച്ചും ഇവ ഇറക്കിയ കാറുകളെ പറ്റിയും ഏറെ ചര്‍ച്ചയായ ഒന്നാണ്. ഈ വേളയിലാണ് ടെസ്‌ല മോഡല്‍ 3 എന്ന ഇലക്ട്രിക്ക് കാറാണ് ഇന്ത്യാക്കാര്‍ ഗൂഗിളില്‍ അടുത്തിടെ ഏറ്റവുമധികം തിരഞ്ഞതെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നത്.

136 രാജ്യങ്ങളെ വച്ചുള്ള പഠനത്തില്‍ 75 രാജ്യങ്ങളില്‍ ഏറ്റവുമധികം തിരഞ്ഞതും ഈ കാറാണെന്നും ഇതിനോടകം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.  ലഭ്യമായതില്‍ ഏറ്റവും ചെലവു കുറഞ്ഞ ടെസ്ല കാറാണിതെന്നതാണ് ഒരു കാരണം. ടെസ്ലയുടെ മുന്‍ മോഡലായ  എസിന്റെ വിലയുടെ പകുതി മാത്രമേ  ഇതിനാകുന്നുള്ളൂ.  മാത്രമല്ല ലോകത്തെ ഏറ്റവും മികച്ച അഞ്ച് കാര്‍ മോഡലുകളില്‍ മൂന്നെണ്ണവും ടെസ്‌ലയുടേതാണ്.

ടെസ്ല മോഡല്‍ 3 ന്റെ അടിസ്ഥാന മോഡലിന് 35,000 ഡോളറാണ് വില. ഇത് ഏകദേശം, 25 ലക്ഷം ഇന്ത്യന്‍ രൂപ വരും. എന്നാല്‍ ഇതുവരെ ഈ കാര്‍ അമേരിക്കയില്‍ മാത്രമാണ് ഇറക്കിയിരിക്കുന്നത്.  എലോണ്‍ മസ്‌ക് ടെസ്ല കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആവര്‍ത്തിച്ചു താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്ന വേളയിലാണ് കാറിനെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുന്നത്.

ലോകത്തെ നാലാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞത് രാജ്യത്തിന്റെ നിയന്ത്രിത താരിഫ് നയങ്ങളാണെന്ന് നേരത്തെ മസ്‌ക് അവകാശപ്പെട്ടിരുന്നു, എന്നാലിപ്പോള്‍ ഇന്ത്യയില്‍ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ ടെസ്ലയെ പ്രേരിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

Author

Related Articles