ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ആഗോള വില്‍പ്പനയില്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത് വന്‍ ഇടിവ്; ഇനി പ്രതീക്ഷ കോംപാക്ട് റേഞ്ച് റോവര്‍ ഇവോക്കിന്റെ വരവ് മാത്രം
ടാറ്റാമോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ഫെബ്രുവരിയില്‍ ആഗോള വില്‍പ്പനയില്‍ 4.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. 38,288 യൂണിറ്റാണ് ഫെബ്രുവരിയില്‍ വിറ്റഴിച്ചത്. നോര്‍ത്ത് അമേരിക്ക, യുകെ വിപണികളില്‍ ശക്തമായ വില്‍പന വളര്‍ച്ച കൈവരിച്ചെങ്കിലും ചൈനയുടെ മൊത്തത്തിലുള്ള പ്രകടനത്തെ തുടര്‍ന്നാണ് ബിഎസ്ഇ വിപണിയിലിറങ്ങുന്നത്.
എന്നാല്‍ 2018 ഫെബ്രുവരിയില്‍ ജാഗ്വര്‍ ബ്രാന്‍ഡിന്റെ വില്‍പന 5.8 ശതമാനം ഉയര്‍ന്ന് 12,235 യൂണിറ്റിലെത്തിയിരുന്നു. കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ലാന്‍ഡ് റോവര്‍ ശ്രേണിയിലെ വില്‍പന 26,053 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, കഴിഞ്ഞ മാസത്തില്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ വലിയ ഇടിവ് തന്നെയാണ് കണ്ടെതെന്ന് ജെഎല്‍ആര്‍ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ഫെലിക്‌സ് ബ്രൂട്ടിക്കം പറഞ്ഞു. എന്നിരുന്നാലും, കോംപാക്ട് റേഞ്ച് റോവര്‍ ഇവോക്കിന്റെ ലോഞ്ചിങിന് ശേഷം വിലപ്പനയില്‍ വളര്‍ച്ച ഉണ്ടാകുമെന്നാണ് ജെഎല്‍ആര്‍ പ്രതീക്ഷിക്കുന്നത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം