Lifestyle

ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭിക്കുന്നത് ഇന്ത്യയിലെന്ന് പഠനം

ലോക രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നത് ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള വിപണി താരതമ്യം  ചെയ്യുമ്പോള്‍ ഇന്ത്യയില്‍ 0.26 (18.5 രൂപ)ഡോളറിനാണ് ഒരു ജിബി ഡാറ്റ ടെലകോം കമ്പനികള്‍ വിതരണം ചെയ്യുന്നത്. ആഗോള തലത്തില്‍ ഇത് 600 രൂപയാണെന്നാണ് പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കേബിള്‍ ഡോട് കെ ഡോട് യുകെ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

ലോകത്തിലെ 230 രാജ്യങ്ങളിലെ ഡാറ്റ പ്ലാനുകള്‍ വിലയിരുത്തിയാണ് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ വിതരണം നടക്കുന്നതെന്ന് കണ്ടതെത്തിയത്. 2016ലെ റിലയന്‍സിന്റെ ജിയോയുടെ വരവാണ് മൊബൈല്‍ ഡാറ്റയ്ക്ക് വില കുറയാന്‍ കാരണം. സൗജന്യ കോളുകളും, ഡാറ്റയും നല്‍കിയത് കാരണം മറ്റ് കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായി. 

ടെക്‌നോളജി സംബന്ധമായ മാറ്റങ്ങളും, വിവരങ്ങള്‍ ലഭിക്കാനും, അറിയാനും യുവാക്കള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ദിച്ചുവരികയാണ്.ഇന്ത്യയെ കഴിഞ്ഞാല്‍ ഉക്രെയിന്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളും കുറഞ്ഞ വിലയില്‍ ഡാറ്റ വിതരണം ചെയ്യുന്നുണ്ട്.

 

Author

Related Articles