Lifestyle

ഇന്ത്യയില്‍ സാന്‍സൂയി ബ്രാന്‍ഡ് പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങി കാര്‍ബണ്‍

മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍ മൊബൈല്‍സ് ഇന്ത്യന്‍ വിപണിയ്ക്കായി ജാപ്പനീസ് ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാന്‍ഡായ സാന്‍സൂയി ബ്രാന്‍ഡിന്റെ ലൈസന്‍സ് നേടി. ഇതോടെ ഒരു കാലത്തെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നായ സാന്‍സൂയി വീണ്ടും തിരിച്ചു വരികയാണ്. കാര്‍ബണ്‍ മൊബൈല്‍സിന്റെ  ലൈസന്‍സിങ് സംവിധാനം ഹോള്‍ഡിംഗ് കമ്പനിയായ ജൈനാ ഇന്ത്യയുമായി അഞ്ചു വര്‍ഷത്തേക്കാണ്.

എല്‍ഇഡി. ടെലിവിഷന്‍, ഹോം ഓഡിയോ, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, സ്പ്ലിറ്റ് എയര്‍ കണ്ടീഷണര്‍, ചെറിയ അടുക്കള ഉപകരണങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങളോടെ ജൂലൈയില്‍ രാജ്യത്തെ സാന്‍സൂയി ബ്രാന്‍ഡ് വീണ്ടും പുനരാരംഭിക്കും. സാന്‍സൂയി ബ്രാന്‍ഡ് നേരത്തെ 17 വര്‍ഷത്തേക്ക് വീഡിയോകോണിന് ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ 2018 ദീപാവലിക്ക് മുമ്പ് ലൈസന്‍സ് കാലാവധി അവസാനിച്ചു. പിന്നീട് വീഡിയോകോണിന്റെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ലൈസന്‍സ് പുതുക്കിയില്ല. 

സാന്‍സൂയി 2017 ല്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.  ആമസോണ്‍ ഇന്ത്യയിലൂടെ ടെലിവിഷനുകള്‍ വിറ്റ് ഇന്ത്യയില്‍ 750-800 കോടിയുടെ വാര്‍ഷിക ബിസിനസ്സാണ് സാന്‍സൂയി നടത്തിയത്.

 

Author

Related Articles