ഇന്‍ഫോടെയ്ന്‍മെന്റ് സ്‌പെഷ്യല്‍ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍: എട്ട് സ്പീക്കര്‍ സൗണ്ട് സിസ്റ്റം മുതല്‍ പുത്തന്‍ ട്രെന്‍ഡില്‍ പ്രോജക്ടര്‍ ഹെഡ് ലാംപ് വരെ; വെറും 8.87 ലക്ഷത്തിന് സ്വന്തമാക്കാം ടാറ്റാ നെക്‌സോണ്‍
ടാറ്റാ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ്‌യുവി നെക്‌സണിന്റെ പുത്തന്‍ മുഖം കണ്ടാല്‍ ഏവരും ഞെട്ടും. ഉള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അറിഞ്ഞാല്‍ ഇത് ഇരട്ടിയാകുമെന്നും ഉറപ്പ്. മുന്‍പുണ്ടായിരുന്ന 6.5 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനി് പകരം ഏഴ് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാകും ഇനി ഉണ്ടാവുക. നെക്‌സോണിന്റെ എക്‌സ് സെഡ്, എക്‌സ് സെഡ്പ്ലസ്, എക്‌സ് സെഡ് എപ്ലസ് വേരിയന്റുകളാണ് പുത്തന്‍ മുഖവുമായി എത്തുന്നത്.
മാത്രമല്ല നെക്‌സണിന്റെ എക്‌സ് ടിപ്ലസ് എന്ന പുത്തന്‍ വകഭേദവും കമ്പനി ഇറക്കിയിട്ടുണ്ട്. 8.02 ലക്ഷം രൂപയാണ് പെട്രോള്‍ എഞ്ചിന്റെ വില. 8.87 ലക്ഷം രൂപയാണ് ഡീസല്‍ മോഡലിന്. ഡേ ടൈം റണ്ണിങ് ലാംപ്, പ്രൊജക്ടര്‍ ഹെഡ്ലാംപ്, യു എസ് ബി/ഓക്‌സിലറി/ബ്ലൂടൂത്ത് കണ്ക്ടിവിറ്റി സഹിതം എട്ടു സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്നില്‍ ഫോഗ് ലാംപ്, പിന്നില്‍ എ സി വെന്റ് തുടങ്ങിയവയും ടാറ്റ ലഭ്യമാക്കുന്നുണ്ട്. അതേസമയം ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും ഷാര്‍ക് ഫിന്‍ ആന്റിനയും ഈ മോഡലിലില്ല.
നിലവില്‍ നെക്‌സോണിനു കരുത്തേകുന്നത് ബിഎസ് നാല് നിലവാരമുള്ള 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ്. മാനുവല്‍ ഗീയര്‍ബോക്‌സിനൊപ്പം നെക്‌സന്‍ ശ്രേണിക്കൊപ്പം ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനും(എ എം ടി) ലഭ്യമാണ്. കടുത്ത മത്സരത്തിനു വേദിയായ കോംപാക്ട് എസ് യു വി വിഭാഗത്തില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇകോസ്‌പോര്‍ട്, മഹീന്ദ്ര എക്‌സ്യുവി 300 തുടങ്ങിവയ്‌ക്കൊപ്പം അടുത്തയിടെ അരങ്ങേറിയ ഹ്യുണ്ടേയ് വെന്യുവും നെക്‌സോണിന്റെ എതിരാളികളാണ്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം