ഇന്ധനവില പഴ്‌സ് കീറുന്നോ? കിടിലന്‍ മൈലേജുള്ള കാറുകളെ അടുത്തറിയാം; സാധാരണക്കാരെ ആകര്‍ഷിക്കാന്‍ മാരുതി സ്വിഫ്റ്റ് മുതല്‍ ടാറ്റാ ടിയാഗോ വരെ; ബജറ്റ് വിലയുള്ള വാഹനങ്ങള്‍ ഓഫര്‍ ചെയ്യുന്നത് കീശ കീറാത്ത യാത്ര
ഇന്ധന വില എന്നത് ശരവേഗത്തില്‍ വര്‍ധിച്ച് വരുന്ന വേളയില്‍ കാര്‍ വിപണി എന്നതും താഴേയ്ക്ക് വീഴുകയാണ്. കാര്‍ വാങ്ങാന്‍ പോകുന്ന വര്‍ കാറിന്റെ നിറം മുതല്‍ എഞ്ചിന്‍ കരുത്ത് വരെ നോക്കിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ ഇന്ധനക്ഷമത അഥവാ മൈലേജ് എത്രത്തോളമുണ്ടെന്ന് നോക്കിയാണ് ആളുകള്‍ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. വില അല്‍പം കൂടിയാലും സാരമില്ല നല്ല മൈലേജുള്ള വാഹനം സ്വന്തമാക്കണമെന്നാണ് ഏവരും കരുതുന്നത്. ഈ വേളയിലാണ് മൈലേജിന്റെ കാര്യത്തില്‍ മികച്ച 'സപ്പോര്‍ട്ട്' നല്‍കുന്ന വാഹനങ്ങള്‍ വിപണിയില്‍ തിളങ്ങുന്നത്.
28 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന വാഹനങ്ങള്‍
മാരുതി സൂസുക്കിയുടെ സ്വിഫ്റ്റും സ്വിഫ്റ്റ് ഡിസൈയറും സിയാസും മൂന്നും മൈലേജിന്റെ കാര്യത്തില്‍ മുമ്പന്മാരാണ്. നിലവിലെ കണക്കനുസരിച്ച് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ കാറായ സ്വിഫ്റ്റ് 28.4 മൈലേജ് തരുന്നു. ബേസ് മോഡലിന് ഓണ്‍ റോണ്‍6.84 രൂപയാണ് വില. വേരിയന്റുകള്‍ അനുസരിച്ച് ഇത് മാറാം. 1.3 എഞ്ചിനമായാണ് 'താരം' എത്തുന്നത്. മൈലേജിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല മാരുസി സ്വിഫ്റ്റ് ഡിസയറും. 1.3 ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ഇന്ധനക്ഷമതയ്ക്ക് പുറമേ കിടിലന്‍ പെര്‍ഫോമന്‍സാണ് സംഗതി കാഴ്ച്ചവെക്കുന്നത്. മുന്‍പിറങ്ങിയ മോഡലിനേക്കാള്‍ ഏകദേശം രണ്ട് കിലോമീറ്റര്‍ അധിക മൈലേജ് പുതിയ ഡിസയര്‍ തരുന്നുണ്ട്.
ഒരു ലീറ്റര്‍ ഡീസലില്‍ 28.4 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും എന്നാണ് മാരുതി വ്യക്തമാക്കിയിരിക്കുന്നത്. മിഡ് സൈസ് സെഡാനിലെ മാരുതി രാജകുമാരനാണ് സിയാസ്. സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന മൈലേജായ 28.09 കി.മീയാണ് സിയാസ് തരുന്നത്. മാരുതിയുടെ മറ്റുവാഹനങ്ങളില്‍ ഉപയോഗിക്കുന്ന 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് സിയാസിനുമുള്ളത്. 8.2 ലക്ഷമാണ് ബേസ് മോഡലിന്റ വില.
27 കി.മീ മൈലേജ് തരുന്ന 4 തമ്പുരാക്കന്മാര്‍
കിടിലന്‍ ഫീച്ചറുകളുമായി വിപണിയിലെത്തിയ ബലേനോയില്‍ 1.3 ലീറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനാണ് ഉപയോഗിക്കുന്നു്. ഒരു ലിറ്റര്‍ ഡീസലിന് 27.39 കി.മീ മൈലേജ് ബലേനൊ നല്‍കും. നല്ല ഫിനിഷിങ്ങും കരുത്തുമായി രംഗത്തെത്തയ ഹോണ്ട അമേയ്‌സും മൈലേജില്‍ രാജാവാണ്. 1.5 ലീറ്റര്‍ ഡീസല്‍ മാനുവലിന് 100 പി എസ് കരുത്ത് 200 എന്‍എം ടോര്‍ക്കുള്ള വാഹനം 27.4 കി മീ മൈലേജ് നല്‍കുന്നു. ജപ്പാന്‍ വിസ്മയമായ ഹോണ്ട ജാസം മൈലേജിന്റെ കാര്യത്തില്‍ ഇതേ ഗണത്തിലാണ്.
ഹോണ്ടയുടെ ആദ്യ ഡീസല്‍ എന്‍ജിനായ 1.5 ലീറ്റര്‍ എന്‍ജിന്‍ കരുത്തു പകരുന്ന ഹാച്ച്ബാക്ക് ജാസ് ഒരു ലീറ്റര്‍ ഡീസല്‍ അടിച്ചാല്‍ ഏകദേശം 27.3 കിലോമീറ്റര്‍ ഓടും. ടാറ്റയുടെ കൊച്ചു ഹാച്ചായ ടിയാഗോ മൈലേജിന്റെ കാര്യത്തില്‍ ശ്രദ്ധേയനാണ്. ടാറ്റയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ ടിയാഗോ 27.28 കി. മീ മൈലേജ് തരുന്നു.
ഫോഡ് ഫിഗോയും ഹോണ്ടാ സിറ്റിയും മറക്കല്ലേ
ഡീസല്‍ എന്‍ജിനില്ല എന്ന പതാരി പരിഹരിച്ചാണ് ഡീസല്‍ എഞ്ചിനുമായി പുത്തന്‍ സിറ്റി പുറത്തിറങ്ങുന്നത്. മിഡ് സൈസ് സെഡാന്‍ സെഗ്മെന്റില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന കാറുകളിലൊന്നാണ് സിറ്റി. ലീറ്ററിന് 25.6 കി.മീയാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
അമേരിക്കന്‍ നിര്‍മാതാക്കളായ ഫോഡിന്റെ ചെറു ഹാച്ച് ഫിഗോ. ഒരു ലീറ്റര്‍ ഡീസലില്‍ 25.83 കി.മീയാണ് ഫോഡ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഫിഗോയ്ക്കുള്ളത്. ഫിഗോയെ അടിസ്ഥാനമാക്കി നിര്‍മിച്ച കോംപാക്റ്റ് സെഡാന്‍ ആസ്പെയറിനും മൈലേജ് 25.83 ലഭിക്കുമെന്ന് കമ്പനി പറയുന്നു. 1.5 ലീറ്റര്‍ ഡിസല്‍ എന്‍ജിന്‍ തന്നെയാണ് അസ്പെയറിനുമുള്ളത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം