പ്രകാശവേഗത്തില്‍ കുതിക്കുന്ന 'സോളാര്‍ വീരന്‍'; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഇയര്‍ വണ്ണിലുള്ളത് അഞ്ച് സ്‌ക്വയര്‍ മീറ്റര്‍ ഏകീകൃത സോളാര്‍ പാനലുകള്‍; പ്രതിവര്‍ഷം 6000 കിലോമീറ്റര്‍ വേഗം 'സൂര്യപ്രകാശത്തില്‍' സഞ്ചരിക്കാമെന്നും നിര്‍മ്മാതാക്കള്‍
ഡച്ച് ഇലക്ടിക്ക് ഓട്ടോമൊബൈല്‍ സ്റ്റാര്‍ട്ടപ്പായ ലൈറ്റ് ഇയറിന്റെ വണ്‍ എന്ന സോളാര്‍ വീരനാണ് ഇപ്പോള്‍ വാഹന ലോകത്തെ അത്ഭുതമായി മാറുന്നത്. ടെസ്ലയുടെ എസ് പി 100ഡിയോട് കിട പിടിക്കുന്ന ലൈറ്റ് ഇയര്‍ വണ്‍ 25 തവണ റീച്ചാര്‍ജ് ചെയ്താല്‍ 12,000 മൈല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ടെസ്ലയ്ക്ക് ഇത് 54 തവണ വേണ്ടി വരും. മാത്രമല്ല സൂര്യവെളിച്ചും കുറവുള്ള കാലാവസ്ഥയിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും ഒരു രാത്രി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ദീരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ലെക്‌സ് ഹോപ്‌സ്‌ളൂട്ട് പറയുന്നു.
പ്രതി വര്‍ഷം സൂര്യവെളിച്ചം മാത്രം ഉപയോഗിച്ച് 5000 മുതല്‍ 6000 കിലോമീറ്റര്‍ വരെ വേഗം സഞ്ചരിക്കാന്‍ കാറിന് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം സഞ്ചരിക്കുന്ന ദൂരത്തിന്റെ 41 ശതമാനവും സൗരോര്‍ജ്ജത്തിലായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കാറിന് മുകളിലായി കട്ടിയുള്ള ഗ്ലാസ് പാനല്‍ മോള്‍ഡിങ്ങിങ്ങോടുകൂടി അഞ്ച് സ്‌ക്വയര്‍ മീറ്റര്‍ ഏകൂകൃത സോളാര്‍ പാനലാണ് സജ്ജീകരിച്ചിരിക്കുന്നത്.
മാത്രല്ല നെതര്‍ലന്‍ഡ്‌സിലെ ഹെല്‍മണ്ടില്‍ കമ്പനി ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. കമ്പനിക്ക് ഇപ്പോള്‍ തന്നെ 100 വാഹനങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും 2021 500 എണ്ണം കൂടി പ്രതീക്ഷിക്കുന്നുവെന്നും കമ്പനി പറയുന്നു. 1 കോടി 17 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം