Lifestyle

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏപ്രില്‍ മാസത്തിലെ വില്‍പ്പനയില്‍ 9 ശതമാനം ഇടിവ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏപ്രില്‍ മാസത്തിലെ വില്‍പ്പനയില്‍ 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ 43,721 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 48,097 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 45,217 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഇക്കുറി 41,603 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 7.99 ശതമാനം ഇടിവാണ് ഉണ്ടായത്. 

രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും ഇടിവ് നേരിട്ടു.  കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍  21,927 യൂണിറ്റ് വിറ്റഴിച്ച സ്ഥാനത്ത് ഇപ്പോള്‍ 19,966 യൂണിറ്റ് മാത്രമാണ് വില്‍പ്പന നടന്നത്. 8.94 ശതമാനം ഇടിവാണ് നേരിട്ടത്. വാണിജ്യ വാഹനങ്ങളുടെ വില്‍പന 8.65 ശതമാനം ഇടിഞ്ഞ് 17,321 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 18,963 യൂണിറ്റായിരുന്നു. 

കയറ്റുമതിയുടെ കാര്യത്തിലും ഇടിവ് രേഖപ്പെടുത്തി. ഏപ്രിലില്‍ 2,118 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,880 യൂണിറ്റായിരുന്നു. 26.45 ശതമാനമാണ് കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ വാഹനങ്ങളുടെ വില ഏപ്രില്‍ മാസം മുതല്‍ കൂട്ടിയിരുന്നു.  പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിലില്‍ 5,000 രൂപയില്‍ നിന്ന് 73,000 രൂപ വരെ മഹീന്ദ്ര ഉയര്‍ത്തിയിരുന്നു. 

 

Author

Related Articles