മാരുതി സെലേറിയോ 2018-19 ല്‍ വിറ്റഴിച്ചത് ഒരു ലക്ഷം കാറുകള്‍
2018-19 ല്‍ സെലേറിയോ 1,03,734 കാറുകള്‍ മാരുതി സുസുക്കി ഇന്ത്യ വിറ്റഴിച്ചു. കമ്പനിയുടെ മോഡലുകളെല്ലാം ഒരു വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റ് വില്‍പനയുമായി മുന്നേറുകയാണ്. 2014 ല്‍ പുറത്തിറങ്ങിയ ശേഷം 4.7 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2018-19 കാലയളവില്‍ വില്‍പ്പന 10 ശതമാനം വര്‍ധിച്ചുവെന്നാണ് കമ്പനി പുറത്തു വിടുന്ന വിവരങ്ങള്‍.
12 വകഭേദങ്ങളിലും 8 നിറങ്ങളിലുമാണ് മാരുതി സുസുക്കി സെലറിയോ ലഭ്യമാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ കാറാണ് സെലേറിയോ. സുരക്ഷാ സംവിധാനങ്ങളുടെ സമീപകാല പരിഷ്‌കാരങ്ങള്‍ തികഞ്ഞ നഗര കാറായതിനാലാണ് അതിന്റെ ആകര്‍ഷകത്വം കൂടി വരികയാണ്.
സെലേറിയോയുടെ ഒരു ലിറ്റര്‍, മൂന്ന് സിലിണ്ടര്‍, പെട്രോള്‍ എന്‍ജിന് 68 ബി എച്ച് പി 90 എന്‍ എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്സ് ഉപയോഗിക്കുന്ന കാറിന് 23.1 കി മീ ലീറ്റര്‍ ആണ് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് സെലേറിയോയില്‍ യാത്ര ചെയ്യാം. 235 ലീറ്റര്‍ ആണ് ബൂട്ട് സ്പേസ്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം