Lifestyle

പുതുതലമുറയില്‍ തരംഗമാവാന്‍ വാഗണ്‍ ആര്‍ സിഎന്‍ജി; കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ്

വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ മാരുതിയുടെ പുതിയ വാഗണ്‍ ആര് സിഎന്‍ജിയെ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലിറക്കി. പുതുതായി പുറത്തിറക്കിയ വാഗണ്‍ ആര്‍ വിപണിയില്‍ 4.84 ലക്ഷം മുതല്‍ 4.89 ലക്ഷം വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. പെട്രോള്‍ പതിപ്പില്‍ 22.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ വാഗണ്‍ ആര്‍ സിഎന്‍ജിയില്‍ 33.54 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഗുജറാത്ത്, മുംബൈ, പുണെ, ആന്ധ്രാപ്രദേശിലെ ചില ഭാഗങ്ങള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ സിഎന്‍ജി അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പമാണ് സിഎന്‍ജി വകഭേദം. 68 പിഎസ് പവറും 90 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഗണ്‍ ആര്‍ വിപണിയിലുണ്ട്. 

നിലവില്‍ ഏഴ് മോഡലുകളില്‍ കമ്പനി സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. (ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10, വാഗന്‍ ആര്‍, സെലേറിയോ, ഈക്കോ, സൂപ്പര്‍ കാരി, ടൂര്‍ എസ്). 5 ലക്ഷം  സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചു. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ടോള്‍-ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ കൊടുത്തിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 

 

 

Author

Related Articles