Lifestyle

മാരുതി സുസൂക്കി വിദേശ വിപണിയില്‍ ഇടം പിടിക്കാനുള്ള ശ്രമം നടത്തുന്നു; 25 ശതമാനം കാറുകള്‍ കമ്പനി കയറ്റുമതി ചെയ്യും

മാരുതി സുസൂക്കി കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 25 ശതമാനം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയെന്നതാണ് മാരുതി ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. ആഭ്യന്തര വിപണിയിയിലെ ലാഭ വിഹതം കുറഞ്ഞ സാഹചര്യത്തിലാണ് മാരുതി ഇത്തരമൊരു തീരുമാനത്തിന് മുതരുന്നത്. വിദേശ വിപണിയില്‍ കൂടുതല്‍ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരുതി 25 ശതമാനം വാഹനങ്ങള്‍ കയറ്റുമതി ചെയ്യാമന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

2020ഓടെ രണ്ട് ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2017-18 സാമ്പത്തക വര്‍ഷം മാരുതി 126074 കാറുകളാണ് കയറ്റുമതി ചെയ്തത്. കമ്പനി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. നടപ്പു  സാമ്പത്തിക വര്‍ഷം 81000 യൂണിറ്റ് കാറുകള്‍ കയറ്റുമതി ചെയ്യാന്‍ മാരുതിക്ക് കഴിഞ്ഞിട്ടുണ്ട്. 

ബിഎസ് 6, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 2020 ല്‍ രണ്ട് മില്യണ്‍ യൂണിറ്റുകളില്‍ നിന്ന് കാറുകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

 

Author

Related Articles