Lifestyle

മാരുതിയുടെ എസ്‌യുവി വിറ്റാറ ബ്രെസ്സെയുടെ വില്‍പ്പന മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം യൂണിറ്റ് കവിഞ്ഞു

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, വിറ്റാറ ബ്രെസ്സയുടെ വില്‍പ്പന നാല് ലക്ഷം യൂണിറ്റ് വല്‍പ്പന മറികടന്നുവെന്ന് സുസുക്കി ഇന്ത്യ പുറത്തു വിട്ടു. ലോഞ്ച് ചെയ്ത് മൂന്നു വര്‍ഛത്തിനുള്ളിലാണ് വിപണിയില്‍ ബ്രെസ്സ തരംഗമായത്. പ്രതിമാസ ശരാശരി വില്‍പന 14,675 യൂണിറ്റായിരുന്നു. ഈ മോഡല്‍ ശരാശരി 7 ശതമാനം വരെ വര്‍ദ്ധിച്ചു

വിറ്റാറ ബ്രെസ്സയുടെ മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം ഉപഭോക്താക്കളുള്ളതാണ് വിജയകരം. കോംപാക്റ്റ് എസ്.യു.വിയുടെ പുതുക്കിയ രൂപകല്‍പ്പനയ്ക്കും നൂതനമായ സവിശേഷതകളിലേക്കും ഉപയോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന മുന്‍ഗണന ഒരു സാക്ഷ്യമാണ്, 'മാരുതി സുസുക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍എസ്. കല്‍സി പറഞ്ഞു.

2016 മാര്‍ച്ചില്‍ വിറ്റാറാ ബ്രെസ്സ ആരംഭിച്ചു. ഈ മോഡലിന്റെ മൊത്തം വില്‍പനയില്‍ 2018 മേയ് മാസത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ്  വേരിയന്റ് 20 ശതമാനം കൈവരിച്ചതായി എംഎസ്‌ഐ അറിയിച്ചു. വിറ്റാര ബ്രെസ്സ കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ 44.1% ആണ് മാര്‍ക്കറ്റ് ഷെയര്‍. നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.

 

Author

Related Articles