മെര്‍സിഡസ് ബെന്‍സിന്റെ എ ക്ലാസ് ലിമോസിന്റെ ബുക്കിങ് ആരംഭിച്ചു; സവിശേഷതകള്‍ അറിയാം
മെര്‍സിഡസ് ബെന്‍സിന്റെ പുതിയ എന്‍ട്രി ലെവല്‍ സെഡാനായ എ ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ചു. രണ്ട് ലക്ഷം രൂപയാണ് വാഹനത്തിന് ബുക്കിംഗ് തുക്.ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ മെര്‍സിഡീസ് ബെന്‍സ് എ-ക്ലാസ് ലിമോസിന് അടുത്തിടെ സമാപിച്ച 2020 ഓട്ടോ എക്സ്പോയിലൂടെയാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളുടെ നിരയിലെ സി-ക്ലാസിന് താഴെയായാകും സെഡാന് ഇടംപിടിക്കുക.
ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ മെര്‍സിഡീസ് ബെന്‍സ് എ-ക്ലാസ് ലിമോസിന് അടുത്തിടെ സമാപിച്ച 2020 ഓട്ടോ എക്സ്പോയിലൂടെയാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളുടെ നിരയിലെ സി-ക്ലാസിന് താഴെയായാകും സെഡാന് ഇടംപിടിക്കുക.
എഞ്ചിന് ഓഫറിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളിലായിരിക്കും പുതിയ ബെന്‍സ് എ-ക്ലാസ് ലിമോസിന് വിപണിയില്‍ എത്തുക. ഇതില്‍ എഎംജി മോഡലും ഉള്‍പ്പെടുന്നു. എ-ക്ലാസ് ലിമോസിനിലെ മൂന്ന് എഞ്ചിനുകളും ഇന്ത്യയുടെ ഏറ്റവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കും.
എ-ക്ലാസ് സെഡാന് അകത്തും പുറത്തുമായി നിരവധി സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, മോഡലിനെ ആശ്രയിച്ച് 16 ഇഞ്ച് മുതല്‍ 19 ഇഞ്ച് വരെയുള്ള സ്റ്റൈലിഷ് ലുക്കിംഗ് അലോയ് വീലുകള്‍, ചരിഞ്ഞ കൂപ്പ് പോലുള്ള മേല്‍ക്കൂര, ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്നലുകളുള്ള നേര്‍ത്ത ORVM എന്നിവയെല്ലാം പ്രധാന ആകര്‍ഷണങ്ങളാണ്.
മെര്‍സിഡീസ് ബെന്‍സ് എ-ക്ലാസ് ലിമോസിന് അതിന്റെ ക്യാബിന് അതിന്റെ ഹാച്ച്ബാക്ക് മോഡലുമായി സാമ്യമുള്ളതായിരിക്കും. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, റോട്ടര്‍ പോലുള്ള രൂപകല്‍പ്പനയുള്ള സിഗ്നേച്ചര്‍ ക്രോം എസി വെന്റുകള്‍, പിയാനോ-ബ്ലാക്ക് ഫിനിഷ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം