Lifestyle

പുതിയ ഹോണ്ട സിറ്റി അടുത്ത മാസം വിപണിയിലേക്ക്

ന്യൂഡല്‍ഹി: അടുത്ത മാസം വിപണിയിലെത്തുന്ന ഹോണ്ട സിറ്റി ഏറ്റവുമുയര്‍ന്ന സുരക്ഷിതത്വ നിലവാരവും കണക്ടിവിറ്റി സാങ്കേതിക വിദ്യയുമുള്ളതാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. ഇടത്തരം സെഡാനുകളില്‍ ഏറ്റവും നീളവും വീതിയുമുള്ള കാറുമാണു സിറ്റി. എന്നാല്‍ വില പ്രഖ്യാപിച്ചിട്ടില്ല.

1.5 ലീറ്റര്‍ പെട്രോള്‍ (121 എച്ച്പി), 1.5 ലീറ്റര്‍ ഡീസല്‍ (100 എച്ച്പി) എന്‍ജിനുകളാണുള്ളത്. പെട്രോള്‍ മോഡല്‍ മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ സംവിധാനങ്ങളോടെയും ഡീസല്‍ മാനുവല്‍ ഗിയര്‍ ബോക്‌സുമായാണെത്തുക.  20.3 സെന്റിമീറ്റര്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, അലക്‌സ റിമോട്ട് കണക്ടിവിറ്റി, 6 എയര്‍ബാഗ്, സണ്‍റൂഫ്, 5സ്റ്റാര്‍ സേഫ്റ്റി റേറ്റിങ് തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ട്.

Author

Related Articles