Lifestyle

ടൊയോട്ടയുടെ പുതിയ എംപിവി വെല്‍ഫയര്‍ 2020ല്‍ അവതരിപ്പിക്കും

ടൊയോട്ട തങ്ങളുടെ പുതിയ ആഡംബര എംപിവിയായ വെല്‍ഫയറിനെ 2020 ന്റെ ആദ്യപാദത്തില്‍  തന്നെ വിപണിയിലെത്തിക്കുമെന്ന് സ്ഥിരീകരിച്ചു. വിപണിയില്‍ എത്തിക്കുന്നതിന് മുന്നോടിയായി വെല്‍ഫയര്‍ എംപിവിയെ കമ്പനി ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരുന്നു.

സമീപകാലത്ത് പുറത്തിറങ്ങിയ മെര്‍സിഡീസ് V-ക്ലാസ് എലൈറ്റിന്റെ എതിരാളിയായി ഉയര്‍ന്ന നിലവാരമുള്ള എംപിവി പുറത്തിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെല്‍ഫെയറിനെ കമ്പനി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഈ പുതിയ മോഡലിന്റെ പരീക്ഷണയോട്ടം നടത്തിയിരുന്നു.പരിപൂര്‍ണമായും ബില്‍ഡ് യൂനിറ്റായിരിക്കും ഇന്ത്യയിലെത്തിക്കുക. 2500 വാഹനങ്ങളാണ് ഒരു വര്‍ഷം ഇറക്കുമതി ചെയ്യുക. ജാപ്പനീസ് നിര്‍മാതാക്കളുടെ വാഹനനിരയിലെ ഏറ്റവും ചെലവ് കൂടിയ എംപിവി ആയിരിക്കും വെല്‍ഫയര്‍.

സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പുകള്‍, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, പരിഷ്‌ക്കരിച്ച ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍ എന്നിവ സവിശേഷതകളാണ്.

News Desk
Author

Related Articles