Lifestyle

നിസ്സാന്‍ കാറുകളുടെ വില വര്‍ധിപ്പിക്കുന്നു; ഡാറ്റ്‌സന്‍ ഗോ ആന്റ് ഗോ പ്ലസിന് ഏപ്രില്‍ മുതല്‍ 4% വരെ വര്‍ധനവ്

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏപ്രില്‍ മാസം മുതല്‍ പാസഞ്ചര്‍ വാണിജ്യ വാഹനങ്ങളുടെ വില വലിയ തോതില്‍ വര്‍ധിക്കാന്‍ പോവുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ നിസ്സാന്‍ വാഹനങ്ങള്‍ക്ക് നാല് ശതമാനം വരെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡാറ്റ്‌സന്‍ ഗോ ആന്റ് ഗോ പ്ലസിന്റെ വിലയില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകുമെന്നാണ് പറയുന്നത്. 

ഉല്‍പാദന ചെലവുകളും നിരവധി സാമ്പത്തിക ഘടകങ്ങളും ഉയര്‍ത്തിക്കൊണ്ട് ഡാറ്റ്‌സന്‍ ഗോയും ഗോ പ്ലസ് മോഡലുകളും വിലവര്‍ധനവ് നടത്തുകയാണ്. ഡാറ്റ്‌സന്‍ ഗോയ്ക്ക് നിലവില്‍ 3.32 ലക്ഷം മുതല്‍ 5.17 ലക്ഷം വരെയാണ് വില. ഗോ പ്ലസിന് 3.86 ലക്ഷം മുതല്‍ 5.89 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

മഹീന്ദ്രയുടെ വാഹനങ്ങളുടെ വിലയും ഏപ്രില്‍ ഒന്ന് മുതല്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിലില്‍ 5,000 രൂപയില്‍ നിന്ന് 73,000 രൂപ വരെ ഉയര്‍ത്തുകയാണ് മഹീന്ദ്ര. കമ്പനിയുടെ വാഹനങ്ങളുടെ വില 0.5 ശതമാനം ഉയര്‍ന്ന് 2.7 ശതമാനത്തിലെത്തി. പെട്രോള്‍ വിലയില്‍ വരും മാസങ്ങളില്‍ വര്‍ധനവുണ്ടാകുമെന്നാണു കമ്പനിയുടെ അവകാശവാദം. മാത്രമല്ല, ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റെഗുലേറ്ററി ആവശ്യകതകള്‍ കൂടി ഉണ്ട്. അത് ചിലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കാര്‍നിര്‍മ്മാണ കമ്പനികള്‍ പറയപ്പെടുന്നത്. 

ഏപ്രില്‍ മുതല്‍ 3 ശതമാനം വരെ വില ഉയരുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റിനൌള്‍ട്ട് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയില്‍  ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 25,000 രൂപ വരെ ഉയര്‍ത്തിയിരുന്നു. ഉല്‍പാദനച്ചെലവുകളും വിദേശ സാമ്പത്തിക സാഹചര്യങ്ങളും വര്‍ധിച്ചുവെന്നാണ് കാര്‍നിര്‍മാതാക്കളുടെ അവകാശവാദം. ടൊയോട്ട, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നീ മോഡലുകളുടെ വില ഏപ്രിലില്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Author

Related Articles