Lifestyle

നോക്കിയ 2.3 എച്ച്എംഡി ; ഒരു വര്‍ഷം റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയില്‍ 8000 രൂപയ്ക്ക് അടിപൊളി ഫീച്ചറുകളുമായി നല്ലൊരു മോഡല്‍

കൊച്ചി: നോക്കിയയുടെ 2.3 എച്ച്എംഡി ഗ്ലോബല്‍ വിപണിയിലിറക്കി. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാണ്ടിയുമായാണ് പുതിയ മോഡല്‍ വിപണിയിലിറക്കിയിരിക്കുന്നത്. 2020 മാര്‍ച്ച് 31നകം ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. 

സവിശേഷതകള്‍

6.2 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് 2.3 എച്ച്എംഡിയ്ക്ക് നല്‍കിയിരിക്കുന്നത്. 15.74 സെന്റിമീറ്ററാണ് വലുപ്പം.ആന്‍ഡ്രോയിഡ് 10 ആണുള്ളത്. മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വര്‍ഷത്തേക്ക് ഓഎസ് അപ്‌ഡേറ്റുകളും ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും പ്രത്യേകതയാണ്. ഫീച്ചര്‍ പാക്ക് ക്യമാറ ചിത്രങ്ങളുടെ ക്ലാരിറ്റിയില്‍ ഉറപ്പുനല്‍കും. ബയോമെട്രിക് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ബയോമെട്രിക് ഫേസ് റെക്കഗ്നിഷനും ഉണ്ട്. നോക്കിയ 2.3 സിയാന്‍ ഗ്രീന്‍,സാന്റ് .ചാര്‍കോള്‍ നിറങ്ങളിലാണ് ഈ മോഡല്‍ ലഭ്യമാകുക.

വിലവിവരം

2 ജിബി റാംയ 32 ജിബിക്ക് 8199 രൂപയാണ് വില. ബജറ്റ് ഫോണുകളില്‍ ഒതുങ്ങുന്ന ഒരു മോഡലാണിത്.

 

Author

Related Articles