സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ ഒന്നാമന്‍ നോക്കിയ; 96 ശതമാനം നോക്കിയ ഫോണുകളിലും പുതുപുത്തന്‍ അപ്‌ഡേറ്റായതോടെ സാംസങ്ങിന് രണ്ടാം സ്ഥാനം
ഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ സാംസങ്ങിനെ പിന്നിലാക്കി നോക്കിയ. 96 ശതമാനം നോക്കിയ ഫോണുകളും ഇപ്പോള്‍ ആന്‍ഡ്രോയിഡ് പൈ സോഫ്റ്റ്‌വെയറിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പുതുപുത്തന്‍ സെക്യൂരിറ്റി പാച്ചുകളാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ടോപ്പ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ മിക്കതും ഏറ്റവും പുതിയ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.
നോക്കിയ 7.1, നോക്കിയ 6.1 പ്ലസ് മൊബൈല്‍ ഫോണുകളുടെ വില കുറച്ചു. നോക്കിയ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ വിലക്കുറവില്‍ ഫോണ്‍ സ്വന്തമാക്കാം. എന്നാല്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ ഈ വിലയ്ക്ക് നോക്കിയ ഫോണ്‍ ലഭിക്കില്ല.
18,998 രൂപയുണ്ടായിരുന്ന നോക്കിയ 7.1 ന് നോക്കിയ വെബ്സൈറ്റില്‍ വില 12,999 രൂപയാണ്. നോക്കിയ 6.1 പ്ലസിന് 11,999 രൂപയാണ് നിലവില്‍ വെബ്സൈറ്റില്‍ വില. വിപണിയില്‍ ഇറക്കിയ സമയത്ത് നോക്കിയ 6.1 പ്ലസിന് 15,999 രൂപയായിരുന്നു വില. 4 ജിബി വേരിയന്റിനാണ് ഈ വില. എന്നാല്‍ 6ജിബി വേരിയന്റിന് 18,499 രൂപയായിരുന്നു വില.
5.84 ഇഞ്ച് ഫുള്‍ എച്ച്ഡി, ഡുവല്‍ നാനോ സിം, ഗൊറില്ല ഗ്ലാസ് 3 സുരക്ഷ, 4ജിബി റാം, 64 ജിബി മെമ്മറി, 12 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറ, 3060 എംഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് നോക്കിയ 7.1 ന്റെ സവിശേഷതകള്‍. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി, 16 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറ, 3060 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം