Lifestyle

അപകടം നിറഞ്ഞ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുന്നു; നിരോധനം വേഗത്തിലാക്കാന്‍ യൂട്യൂബ്

യൂട്യൂബ് ചില വീഡിയോകള്‍ നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. അത്തരം ഒരു നീക്കത്തിന് യൂടൂബ് മുതിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. അപകടം സംഭവിക്കാന്‍ പോകുന്നതും, മാനസിക സമ്മര്‍ദ്ദത്തിനിടയാക്കുന്നതുമായ വീഡിയോകള്‍ നിരോധിക്കാനും നീക്കം ചെയ്യാനുമാണ് യൂടൂബ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇത്തരം വീഡിയോകള്‍ സമൂഹത്തെ മോശമായ രീതിയിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് യൂടൂബ് അധികൃതരുടെ വിലയിരുത്തല്‍. 

അപകടം നിറഞ്ഞ വീഡിയോകള്‍ യൂട്യൂബില്‍ കൂടുതലാണ്. ഇത് നീക്കം ചെയ്യുക യൂട്യൂബിന് എളുപ്പമുള്ള കാര്യമല്ലെന്ന വിലയിരുത്തലുമുണ്ട്. അതേ സമയം  ഗുരുതരമയാ സ്വഭാവമുള്ള പ്രാങ്ക് വീഡിയോകള്‍ യൂട്യൂബില്‍ നിരവധിയാണ്. നിലവില്‍ ഇത്തരം വീഡിയോകളെ നിരോധിക്കാന്‍ യൂട്യൂബ് ഏത് മാര്‍ഗമാണ് സ്വീകരിക്കുകയെന്ന കാര്യത്തിലാണ് സംശയം. ഗുരുതര സ്വഭാവമുള്ളതും അല്ലാത്തതുമായ വീഡിയോകളെ തരം തിരിച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുക പ്രയാസമാണ്.

 

Author

Related Articles