Lifestyle

റഫ്രിജറേറ്ററും വാഷിങ്‌മെഷീനും ഫാനുമൊക്കെ ഇനി ഇന്റര്‍നെറ്റ് കണക്റ്റഡ് ;പാനസോണിക് കണക്റ്റഡ് ഉല്‍പ്പന്നങ്ങളുടെ നിര വിപുലമാക്കുന്നു

കണക്ടറ്റഡ് ഉപകരണങ്ങളുടെ ഇന്ത്യന്‍ വിപണി വിശാലമാക്കാന്‍ പാനസോണിക്. ഇന്റര്‍നെറ്റ് കണക്റ്റഡ് ഗൃഹോപകരണങ്ങളാണ് അവതരിപ്പിക്കുന്നത്.സ്മാര്‍ട്ട് ഡോര്‍ബെല്‍ മുതല്‍ കണക്റ്റഡ് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വരെ നീളുന്ന ഉല്‍പ്പന്നനിരയാണ് ഈ വര്‍ഷം അവതരിപ്പിക്കുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ സാധാരണഗതിയില്‍ വിപണിയില്‍ അമിതവിലയ്ക്ക് വില്‍ക്കുമ്പോള്‍ പാനസോണിക് കണക്റ്റഡ് ഉപകരണങ്ങള്‍ക്ക് അധികവില ഈടാക്കുന്നില്ലെന്നാണ് തീരുമാനം.കണക്റ്റഡ് ഉല്‍പ്പന്നങ്ങളുടെ നിരയില്‍ പാനസോണിക് ആദ്യമായി വിപണിയിലിറക്കുന്നത് എയര്‍ കണ്ടീഷണറുകളായിരിക്കും. ബ്രാന്‍ഡിന്റെ മുഴുവന്‍ ഇന്‍വെര്‍ട്ടഡ് റേഞ്ച് എയര്‍കണ്ടീഷണറുകളും ഇന്റര്‍നെറ്റ് എനേബിള്‍ഡ് ആക്കും.

കൂടാതെ സ്മാര്‍ട്ട് ഡോര്‍ ബെല്‍, പ്ലഗുകള്‍, സ്വിച്ചുകള്‍ തുടങ്ങിയവയെല്ലാം അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നു. ഇതിന് പിന്നാലെ റഫ്രിജറേറ്ററുകള്‍, ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകള്‍, ഫാനുകള്‍, ഗീസറുകള്‍ തുടങ്ങിയവയിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കും.ഇവയ്ക്ക് പ്രീമിയം വില ഈടാക്കുന്നില്ലെന്ന് കമ്പനിയുടെ സിഇഒ മനീഷ് ശര്‍മ്മ പറയുന്നു. ഇപ്പോള്‍ സ്പ്ലിറ്റ് എസി വിഭാഗത്തില്‍ ഏഴര ശതമാനമാണ് പാനസോണിക്കിന് വിപണിവിഹിതമെങ്കില്‍ അത് 10 ശതമാനമാക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

Author

Related Articles