പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും
ന്യൂഡൽഹി: പലിശ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. 0.5 ശതമാനം വർദ്ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. നാണ്യപ്പെരുപ്പ ഭീഷണി നേരിടാൻ റിസർവ് ബാങ്ക് പണനയ സമിതിയാണ് (എംപിസി) പലിശനിരക്ക് (റീപ്പോ) വീണ്ടും കൂട്ടിയത്.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 4.9% ആയി. പലിശ നിരക്ക് വർദ്ധന സാധാരണക്കാരനും തിരിച്ചടിയാകും.
ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും കൂടുമെങ്കിലും വായ്പ പലിശയോളമുണ്ടാകില്ല. പത്തു വർഷത്തിനിടെ, എംപിസി യോഗത്തിനു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വർധനയാണ് ഇന്നലത്തേത്.
മെയ് നാലിനു പ്രഖ്യാപിച്ച 0.4% വർധന കൂടി കണക്കാക്കുമ്പോൾ അഞ്ചാഴ്ചയ്ക്കിടെ പലിശ 0.9% കൂടി. ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള അടുത്ത എംപിസി യോഗത്തിൽ 0.25% പലിശവർധന കൂടി പ്രതീക്ഷിക്കാം.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും -
7.99 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ അവതരിപ്പിച്ച് ടാറ്റ ക്യാപിറ്റല്‍