ഷവോമി റെഡ്മി നോട്ട് 7 ഇന്ത്യയില്‍ നിര്‍ത്തലാക്കുന്നു; പകരം റെഡ്മി നോട്ട് 7 എസ് നാളെ വിപണിയില്‍ എത്തും
മൂന്ന് മാസം മുമ്പ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി അവതരിപ്പിച്ച റെഡ്മി നോട്ട് 7ന് എന്ത് പറ്റീ എന്നുള്ള ചോദ്യങ്ങളാണ് ഉപഭോക്താക്കളില്‍. 10,999 രൂപയ്ക്കാണ് റെഡ്മീ നോട്ട് 7 വിപണിയില്‍ ഇറങ്ങിയിരുന്നത്. റെഡ്മി നോട്ട് 7 പ്രോയ്‌ക്കൊപ്പം ഫെബ്രുവരിയിലായിരുന്നു നോട്ട് 7 പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ റെഡ്മി നോട്ട് 7 ന്റൈ വില്‍പ്പന നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ കമ്പനി സ്ഥിരീകരിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം റെഡ്മി നോട്ട് 7 ലഭ്യമാകില്ല. പകരം നോട്ട് 7 എസ് കമ്പനി വിപണിയില്‍ ഇറക്കുമെന്നാണ് പറയുന്നത്. നോട്ട് 7 നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. വരാന്‍ പോകുന്ന നോട്ട് 7 എസിനും നിര്‍ത്തലാക്കുന്ന നോട്ട് 7 ന്റെയും ഫീച്ചറുകള്‍ ഏകദേശം സമാനമാണ്. 48 എംപി കാമറയാണ് പുതിയ ഫോണിന്റെ പ്രധാന സവിശേഷത.
എന്നാല്‍ ബാക്കിയെല്ലാം തന്നെ രണ്ട് ഫോണുകള്‍ക്കും ഒരേ സവിശേഷതകളായതിനാല്‍ റെഡ്മി നോട്ട് 7 എന്തിന് നിര്‍ത്തലാക്കുന്നുവെന്ന് ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. 12,999 രൂപയാണ് ഇതിന്റെ വില. റെഡ്മി നോട്ട് 7 എസ് ഇന്ത്യയില്‍ മെയ് 23 ന് ഫ്‌ളിപ്കാര്‍ട്ട്, മിഡ്.കോം, മി ഹോം സ്റ്റോറുകള്‍, മൈ ബ്രാന്‍ഡഡ് പാര്‍ട്‌സുകള്‍ എന്നിവയില്‍ ആദ്യമായി വില്‍പ്പനയ്‌ക്കെത്തും.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം