Lifestyle

എയര്‍ടെല്ലിന് പിന്നാലെ വൈഫൈ വോയിസ് കോളുമായി ജിയോ

എയര്‍ടെല്ലിന് പിന്നാലെ വൈഫൈ വോയിസ് കോള്‍ സംവിധാനവുമായി റിലയന്‍സ് ജിയോ. നിലവില്‍ സാംസങ് ,ആപ്പിള്‍ ഫോണുകളില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ ഉടന്‍ ഷവോമിയെ പോലുള്ള ഇടത്തരം ബ്രാന്റുകളിലുമെത്തും. എക്‌സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമാണ് എയര്‍ടെല്‍ വൈഫൈ കോളിങ് സര്‍വീസ് അനുവദിക്കുന്നത്. എന്നാല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ഏത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും വോയിസ് കാള്‍ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഡല്‍ഹി,ചെന്നൈ നഗരങ്ങളില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. വൈഫൈ കോളിങ് സൗകര്യം ലഭഅയമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം പയോഗിക്കാനാകുക. സെറ്റിങ്‌സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. വോള്‍ട്ടും ഓണ്‍ ചെയ്താലാണ് സേവനം ലഭഇക്കുക. വൈഫൈ കണക്ഷന്റെ സ്പീഡും വൈഫൈ വോയിസ് കോളിന് പ്രധാന ഘടകമാണ്. നല്ല സ്പീഡുള്ള കണക്ഷനില്‍ തടസ്സം നേരിടാതെ കോള്‍ വിളിക്കാന്‍ സാധിക്കും.

Author

Related Articles