Lifestyle

ഡീസല്‍ വാഹനത്തിന്റെ ഉത്പദാനം ഇന്ത്യയില്‍ അവസാനിപ്പക്കുമെന്ന് റെനോ

ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ  റെനോ. ആടുത്തവര്‍ഷം ഏപ്രില്‍ മാസത്തോടെ ബിഎസ് 6 പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.  ഇന്ത്യയില്‍ വാഹന വില്‍പ്പനയില്‍ വലിയ ഇടിവാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്. കമ്പനിയുടെ ജഡീസല്‍ വാഹനത്തിലും വന്‍ ഇടിവ് സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം കമ്പനിയുടെ കാര്‍ വില്‍പ്പനിയില്‍ ആകെ 19 ശതമാനമാണ് രേഖപ്പെടുത്തിയത്. ഡീസല്‍ വാഹന വിപണിയിലും മറ്റ് വാഹന വില്‍പ്പനയിലും കമ്പനിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നുവെന്നാമ് റിപ്പോര്‍ട്ട്.  അതേസമം ഇലക്ട്രിക് വാഹങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹന നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനി പരിശോധിച്ചുവരികയാണെന്നും അറിയിച്ചു. ആഗോള തലത്തില്‍ യൂറോ സെവന്‍ നിലവില്‍ വരുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. 

 

Author

Related Articles