Lifestyle

സാംസങ് ഡിസ്‌പ്ലേ വിപണിയില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും ഇടം നേടി

സാംസങ് ഡിസ്‌പ്ലേ ലോക വിപണിയില്‍ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. സാംസങ് ഡിസ്‌പ്ലേക്കുള്ള ഗുണനിലവാരമാണ് വിപണിയില്‍ ഒന്നാമതെത്താന്‍ കാരണമായത്. 2019 ലെ ആദ്യപാദത്തില്‍ സാംസങ് ഡിസ്‌പ്ലേക്ക് വിപണി തലത്തില്‍ ലഭിച്ച മൂല്യം 3.4 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ആകെ വരുന്ന വിപണയിലെ 40.2 ശതമാനമാണ് സാംസങ് ഡിസ്‌പ്ലേ വിപണിയിലൂടെ നേടിയത്. 

അതേസമയം സാംസങ് ഡിസ്‌പ്ലേ വിപണിയില്‍ 6.6 ശതമാനം പോയിന്റ് ഇടിവ് വിപണി തലത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഡിസ്്‌പ്ലേ വിപണിയിലൂടെ കമ്പനിക്ക് വലിയ മുന്നേറ്റമാണ് ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചത്. ഐഎച്ച്എസ് മാര്‍ക്കറ്റാണ് ഡിസ്‌പ്ലേ വിപണിയില്‍ സാംസങാണ് ഒന്നാമതെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

 

Author

Related Articles