ഗ്യാലക്‌സി നോട്ട് 10 ലൈറ്റ് ഇന്ത്യയില്‍; സവിശേഷതകളറിയാം
ഗ്യാലക്‌സി നോട്ട് 10 ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2020ല്‍ ലാസ് വെഗാസില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക് വരുന്നത്. വണ്‍പ്ലസ് 7 ടിയുടെ കരുത്തുറ്റ എതിരാളിയായിരിക്കും ഈ മോഡലെന്നാണ് വിപണിയിലെ വിലയിരുത്തല്‍.ഗ്യാലക്‌സി നോട്ട് 10 ലൈറ്റ് എസ്‌പെന്‍ ടോര്‍ട്ടിങ് സ്മാര്‍ട്ട്‌ഫോണാണ്, ഇത് നോട്ട് 10നെ അപേക്ഷിച്ച് നോക്കിയാല്‍ താങ്ങാവുന്നവിലയാണ്.6ജിബി വേരിയന്റിന് 38999 രൂപയില്‍ ആരംഭിച്ച ഹൈ എന്റിന് 40999 രൂപവരെ ഉയരും. ഈ മോഡലിന്റെ പ്രീബുക്കിങ് ജനുവരി 21 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 3നാണ് വില്‍പ്പനയ്ക്ക് എത്തുക.
പ്രധാന റീട്ടെയിലര്‍ സ്റ്റോറുകള്‍,ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍,സാംസങ് .കോം എന്നിവയില്‍ ഇവ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഫുള്‍ എച്ച്ഡി + റസലൂഷനുകള്‍ക്ക് ശേഷിയുള്ള 6.7 ഇഞ്ച് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേകളും 394 പിപിഐ പിക്‌സല്‍ സാന്ദ്രതയും നല്‍കുന്നു. 6,8 ജിബി , 128 ജിബി റാം സ്റ്റോറേജുമുണ്ട്. ഇത് എക്‌സിനോസ് 9810 ചിപ്‌സെറ്റാണ് ഓഫര്‍ ചെയ്യുന്നത്. സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് കപ്പാസിറ്റിയുള്ള 4500 എംഎഎച്ച് ബാറ്റിയാണുള്ളത്.ഡ്യുവല്‍പിക്‌സല്‍ ടെക്‌നോളിയും ഒഐഎസും അടങ്ങുന്ന 12 മെഗാപിക്‌സല്‍ അഫ്യ1.7 വൈഡ് ആംഗിള്‍ ലെന്‍സുമുണ്ട്. 12മെഗാപിക്‌സല്‍ എഫ് /2.2 അള്‍ട്രാ വൈഡ് ലെന്‍സ് ലഭിക്കുന്ന ഫോണിന് ആകര്‍ഷകമായ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം