Lifestyle

'ഇന്‍ഫിനിറ്റി' ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി സാംസങ് ഗാലക്‌സി എ 80 വിപണിയില്‍ എത്തുന്നു

സാംസങ് ഒരു പുതിയ പ്രീമിയം ഗാലക്‌സി എ ശ്രേണി സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചു. റൊട്ടേറ്റിംഗ് കാമറ സംവിധാനമുള്ള തങ്ങളുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ മോഡലായ ഗാലക്‌സി എ 80 യാണ് സാംസംഗ് അവതരിപ്പിച്ചത്. 2019 ല്‍ എ സീരീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് 4 ബില്ല്യണ്‍ ഡോളര്‍ വിറ്റഴിക്കാനാകുമെന്ന് സാംസങ് പ്രത്യാശ പ്രകടിപ്പിക്കുനത്.. ഈ സീരീസില്‍ ഏറ്റവും മികച്ച ടയര്‍ നിര്‍മിക്കുന്ന എ 80 ആണ്. 

ഗാലക്‌സി എ ശ്രേണി തന്നെ വിവിധ മോഡലുകള്‍ പ്രദാനം ചെയ്യുന്നു, അതിനാല്‍ തങ്ങളുടെ തനതായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഉപാധിയെ തെരഞ്ഞെടുക്കാന്‍ കഴിയും, 'സാംസങ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡി.ജെ കോഹും പറഞ്ഞു. മെയ് 29 ന് ഗാലക്‌സി എ 80 വിപണിയിലെത്തിക്കും. 

സാംസങ് ഗാലക്‌സി എ80 ന്റെ ഔദ്യോഗിക വിലയെ കുറിച്ച് സാംസങ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എ80 ന്റെ വില 45,000 രൂപ മുതല്‍ 50,000 രൂപ വരെയാകുമെന്നാണ് സൂചന. ഗാലക്‌സി എ ശ്രേണിയില്‍ സാംസങ് ഇതിനകം നിരവധി ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 8490 രൂപ വരുന്ന എ10 ഉം 19,990 വരുന്ന എ50 യുമെല്ലാം ഇതില്‍പ്പെടുന്നതാണ്. 

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ് ഡ്രാഗണ്‍ ചിപ്‌സെറ്റ്, ആന്‍ഡ്രോയ്ഡ് പൈ ഒഎസ്, എട്ട് ജിബി റാം. 128 ജിബി റോം (വര്‍ധിപ്പിക്കാവുന്നത്), 3700 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. 48 എംപിയുടെ പ്രൈമറി കാമറ, എട്ട് എംപി കാമറ, സെല്‍ഫി കാമറയായും പിന്‍കാമറയായും പ്രവര്‍ത്തിക്കുന്ന 3ഡി ഡെപ്ത് കാമറ എന്നിവയാണ് എ80യുടെ കാമറ സവിശേഷതകള്‍.

 

Author

Related Articles