Lifestyle

സാംസങ്ങിന്റെ ഏറ്റവും പുതിയ ശ്രേണിയിലെ ആദ്യ രണ്ട് ഫോണുകള്‍ വിപണിയില്‍

സാംസങ്ങിന്റെ ഏറ്റവും പുതിയ ശ്രേണിയിലെ ആദ്യ രണ്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവുമൊടുവിലിതാ സാംസംഗും പരമ്പരാഗത സ്മാര്‍ട്ട്ഫോണ്‍ ഡിസൈനില്‍ നിന്നും വ്യതിചലിച്ച് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ്. ഗ്യാലക്‌സി എം20, ഗ്യാലക്‌സി എം10 എന്നിവയാണ് പുതിയ മോഡലുകളാണ് പുതിയതായി അവതരിപ്പിച്ചത്. 

രണ്ടു മോഡലുകളും ഫെബ്രുവരി അഞ്ചു മുതല്‍ സാംസങ് ഇന്ത്യ ഇ-സ്റ്റോറില്‍ നിന്നും ആമസോണ്‍ ഇന്ത്യയില്‍ നിന്നും ലഭ്യമാകുന്നുണ്ട്. ഗ്യാലക്സി എം20 എന്നാല്‍  3 ജി.ബി റാം വേരിയന്റിന് 10,990 രൂപയും 4 ജി.ബി റാം വേരിയന്റിന് 12,990 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്സിനോസ് 7885 ഒക്ടാകോര്‍ ചിപ്പ്സെറ്റാണ് എം20ക്ക് കരുത്തു പകരുന്നത്. ക്യാമറ ഭാഗത്തും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് സാംസംഗ്. ഇരട്ട പിന്‍ ക്യാമറയില്‍ വൈഡ് ആംഗിള്‍ ലെന്‍സ് ഉള്‍പ്പടെയുള്ള സവിശേഷതകളുമുണ്ട് ഇതിന്. 

ഗ്യാലക്‌സി എം10 ന്റെ സവിശേഷതകള്‍ എന്തെന്നാല്‍ ആന്‍ഡ്രോയ്ഡ് ഓറിയോ, 6.22 ഇഞ്ച് ഡിസ്‌പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 13+5 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3400 മില്ലി ആംപിയര്‍ ബാറ്ററി. വില 7990 രൂപ. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിനു വില 8990 രൂപ.

 

Author

Related Articles