Lifestyle

ഫ്യൂച്ചര്‍ റെഡി വാഹനങ്ങള്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

മുംബൈ: രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ചരക്ക് നീക്കം പുനസ്ഥാപിച്ച് കൊണ്ട് ഭാവിയിലെ ഉത്പന്ന നിര അവതരിപ്പിച്ചു. വിപണിയിലെ ആവശ്യകത മനസിലാക്കി സബ് 1 ടണ്‍ മുതല്‍ 55 ടണ്‍ വരെ ഗ്രോസ് വെഹിക്കിള്‍ / കോമ്പിനേഷന്‍ വെയ്റ്റ് നിരയിലെ വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രീമിയം ടഫ് ഡിസൈന്‍ ആണ് ഈ വാഹന നിരയുടെ പ്രത്യേകത. ഫ്ളീറ്റ് ഓപ്പറേറ്റര്‍മാരുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം (ടോട്ടല്‍ കോസ്റ്റ് ഓഫ് ഓണര്‍ഷിപ്പ്)  മധ്യവര്‍ഗ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ ചെറുകിട ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കും അനുയോജ്യമാണ്. മികച്ച കാര്യക്ഷമതയും  സവിശേഷമായ പ്രത്യേകതകളുമാണ് പുതിയ വാഹനനിരയെ വ്യത്യസ്തമാക്കുന്നത്. പാസഞ്ചര്‍ വാണിജ്യ വാഹന ശ്രേണിക്കൊപ്പം എം & എച്ച് സി വി, ഐ & എല്‍ സി വി, എസ് സി വി & പി സി സെഗ്മെന്റുകളിലും വിപണിയിലെ ആവശ്യകത മുന്നില്‍ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ വാഹനങ്ങളുടെ വിപുലമായ ശ്രേണിയാണ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.

ബി എസ് 6 ലേക്ക് മാറിയതിന് ശേഷം ഇന്ത്യന്‍ വാഹന വ്യവസായ മേഖല ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാറുകയും വ്യവസായ മേഖലയിലെ പ്രഥമ സ്ഥാനീയര്‍ എന്ന നിലയില്‍ ഈ മാറ്റം ഉള്‍ക്കൊള്ളാനും ക്രിയാത്മകമായി നടപ്പാക്കാനും തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഗതാഗത മേഖലയെ പുനര്‍നിര്‍വചിക്കുന്ന തരത്തില്‍ ആഗോളനിലവാരമുള്ള ഇന്ത്യന്‍ ഉത്പന്ന നിരയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Author

Related Articles