Lifestyle

വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി ടാറ്റാ മേട്ടേഴ്‌സിന്റെ 'സമര്‍ഥ് പദ്ധതി'

എല്ലാ ടാറ്റ കൊമേഴ്‌സ്യല്‍ വാഹന ഡ്രൈവര്‍മാര്‍ക്കും അവരുടെ സുരക്ഷയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് ക്ഷേമ സംരംഭം ആരംഭിച്ചു. സമര്‍ഥ് എന്ന പേരിലാണ് പുതിയ പദ്ധതി തുടങ്ങിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ക്ഷേമ പദ്ധതി തുടങ്ങുന്നത്. സമര്‍ഥ് സ്വസ്ഥ്യ, സമര്‍ഥ് സമ്പത്തി, സമര്‍ഥ് ശിക്ഷ, സുരക്ഷിത് സമര്‍ഥ് ,ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയിലൂടെ നാലു പ്രധാന പരിപാടികള്‍ സമാന്തര പരിപാടിയില്‍ ആരംഭിക്കും. 

ടാറ്റ മോട്ടോഴ്‌സ് ടാറ്റ എഐജി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ടാറ്റ മ്യൂച്വല്‍ ഫണ്ട്‌സ്, ടോപ്പ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ടാറ്റ മോട്ടോഴ്‌സിന്റെ ഡ്രൈവര്‍ ശാക്തീകരണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ചെയ്യുന്നുണ്ട്.

ഞങ്ങളുടെ ഉപഭോക്താക്കളോടും അവരുടെ ഡ്രൈവര്‍മാരോടും  ദീര്‍ഘകാലമായുള്ള ബന്ധം അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടിയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്ന് ടാറ്റാ മോട്ടോഴ്‌സ് സിടിബിഎയുടെ പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.

 

News Desk
Author

Related Articles