രാജ്യത്തെ മുന്‍ നിര വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറക്കുന്നു; നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തില്‍
ബംഗലൂരു: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് മൂലം രാജ്യത്ത് പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള നീക്കങ്ങള്‍ ആരഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയിലെ ഇടിവ് നികത്താന്‍ നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം പുതിയ മോഡലുകള്‍ പുറത്തിറക്കിയിട്ടും വലിയ വെല്ലുവിളിയാണ് വാഹന വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ വില്‍പ്പനയില്‍ നേരിട്ട പ്രതിസന്ധികള്‍ മൂലം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ് തുടങ്ങി രാജ്യത്തെ മുന്‍ നിര വാഹന നിര്‍മ്മാതാക്കള്‍ നിര്‍മ്മാണ പ്ലാന്റുകളിലെ ഉത്പാദനം കുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്രയിലെ പൂനെയിലെ ചില നിര്‍മ്മാണ പ്ലാന്റെുകള്‍ ടാറ്റാ മോട്ടോര്‍സ് അടച്ചിട്ടതായാണ് റിപ്പോര്‍ട്ട്. വിപണിയില്‍ കമ്പനിക്ക് നേരിട്ട പ്രതിസന്ധിയാണ് പുണെയിലെ ചില നിര്‍മ്മാണ ബ്ലോക്കുകള്‍ ടാറ്റാ മോട്ടോര്‍സ് അടച്ചിടുന്നതിന് കാരണമായത്. വിപണിയില്‍ നിന്നും നേരിട്ട വെല്ലുവിളി മൂലം ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഉണ്ടായ പ്രതിസന്ധിക്ക് കാര്ണണം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കുന്നത് മൂലമാണെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം നിര്‍മ്മാണ കമ്പനികല്‍ ഉത്പ്പാദനം വെട്ടിക്കുറക്കുന്നതിലൂടെ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസം മുതല്‍ രാജ്യത്തെവാഹന നിര്‍മ്മാണ കമ്പനികള്‍ ഒരു ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ വാഹന വില്‍പ്പനയില്‍ നേരിട്ട പ്രതിസന്ധി മൂലം വിവിധ വാഹനങ്ങള്‍ നിര്‍മ്മാണ പ്ലാന്റുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം