Lifestyle

ടാറ്റാ മോട്ടേഴ്‌സിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കും

ടാറ്റാ മോട്ടേഴ്‌സിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ വില ഏപ്രില്‍ മാസത്തില്‍ ഉയരും. 25,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കമ്പനി പറയുന്നത്. 

ടാറ്റ, ജ്വാഗര്‍ ലാന്‍ഡ്  റോവര്‍ തുടങ്ങി തിരഞ്ഞെടുത്ത വാഹനങ്ങളുടെ വിലയിലാണ് കമ്പനി വില വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടുള്ളത്. സാമ്പത്തിക നഷ്ടം നികത്താന്‍ വേണ്ടിയാണ് കമ്പനി ഇപ്പോള്‍ വില വര്‍ധിപ്പിച്ചിട്ടുള്ളത്. ഉത്പാദന ചിലവിലെ വര്‍ധനവും, വിദേശ നാണ്യ വിനിമിയ നിരക്കിലെ ചാഞ്ചാട്ടവുമെല്ലാം വിപണിയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 

 

 

Author

Related Articles